Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ ശിവസേനയും ബിജെപിയും മഹാരാഷ്ട്രയില്‍ ഒന്നിച്ചു, പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമായി പോരടിച്ച ശിവസേനയും ബിജെപിയും ഒന്നിച്ചത് അത്ഭുതപ്പെട്ട് രാഷ്ട്രീയ ലോകം

19 FEBRUARY 2019 10:19 AM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ എവിടെ അവസരം കിട്ടിയാലും ആഞ്ഞടിച്ചുകൊണ്ട് പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമായി പോരടിക്കുകയായിരുന്നു ഇന്നലെവരെ ശിവസേന. പുലികണക്കെ നിന്ന അവര്‍ ഒറ്റദിവസം കൊണ്ട് എലിയായി മാറിയത് കൗതുകമുള്ള വാര്‍ത്തയായി. വരാന്‍ പോകുന്ന മഹാരാഷ്ട്ര നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയും ശിവസേനയും ഒറ്റക്കെട്ടായി നിന്നു മത്സരിക്കാന്‍ തീരുമാനമെടുത്തതോടെ വലിയൊരു രാഷ്ട്രീയ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. ശക്തിയാര്‍ജ്ജിച്ച കോണ്‍ഗ്രസ് എന്‍സിപി സഖ്യം മഹാരാഷ്ട്ര തൂത്തുവാരുമോ എന്ന ഭയമാണ് ഇത്തരമൊരു കീഴടങ്ങലിലേക്ക് ശിവസേനയെ നയിച്ചതെന്നാണ് അറിയുന്നത്.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ സീറ്റെണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെയുള്ള മൊത്തം 48 ലോക്‌സഭ സീറ്റുകളില്‍ 25എണ്ണത്തില്‍ ബിജെപിയും 23 എണ്ണത്തില്‍ ശിവസേനയും മത്സരിക്കുമെന്നാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റില്‍ സമാസമം സീറ്റുകളിലാകും ഇരു കൂട്ടരും മത്സരിക്കുക.

2014ലെ നിയമസഭ തിരഞ്ഞെടുപ്പുകാലത്തു് സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മൂന്നു പതിറ്റാണ്ടു നിലനിന്ന രണ്ട് ഹിന്ദുത്വ പാര്‍ട്ടികളുടെയും സഖ്യത്തെ തകര്‍ത്തത്. ഒടുവില്‍ ഇരുകൂട്ടരും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചു. അപ്പോഴത്തെ പ്രത്യേക സാഹചര്യം ശിവസേനയുടെ പ്രതീക്ഷകളെ തകര്‍ത്തു. ബിജെപിക്ക് 123 സീറ്റിലും ശിവസേനയ്ക്ക് 63 സീറ്റിലുമാണ് ജയിക്കാനായത്. അതോടെ മാറിമറിയപ്പെട്ടത് ഏറെനാളായി മഹാരാഷ്ട്രയില്‍ നിലനിന്ന രാഷ്ട്രീയ സമവാക്യമാണ്. ശിവസേനയുടെ പ്രതാപം തകരുകയും ബിജെപി മേല്‍ക്കെ നേടുകയും ചെയ്തു. ഒടുവില്‍ ബിജെപി നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കേണ്ടിവന്നു. അന്നു തുടങ്ങിയ തുമ്മലും പിഴിച്ചിലുമാണ് ശിവസേനയെ ക്രമേണ വലിയ ബിജെപി വിമര്‍ശകരാക്കി മാറ്റിയത്.

മൂന്നു വര്‍ഷം മുമ്പ് അവര്‍ ബിജെപി സഖ്യം വിട്ടതായി പ്രഖ്യാപിച്ചു. പക്ഷേ, പലപ്പോഴും പാര്‍ലമെന്റില്‍ ബിജെപിയ്ക്ക് രക്ഷ വേണ്ടിടത്തൊക്കെ അതു നല്‍കുകയും ചെയ്തു. അതേ ഘട്ടത്തില്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനം നടത്തുന്നതും അവര്‍ പതിവാക്കി. ഏറ്റവും അവസാനം കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെ ലോകസഭാ തിരഞ്ഞെടുപ്പ് മനസില്‍ കണ്ടുള്ള ബജറ്റ് എന്നാണ് ശിവസേന പരിഹസിച്ചത്. തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നായിരുന്നു എക്കാലവും ശിവസേനയുടെ പരാതി. പക്ഷേ, ഇനിയും ഒറ്റയ്ക്കു മത്സരിച്ചാല്‍ കൂടുതല്‍ ഗതികേടിലേക്കായിരിക്കും പോക്കെന്നു മനസ്സിലാക്കിയാണ് തന്ത്രപരമായ സഖ്യത്തിന് ശിവസേന വഴങ്ങിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഒരുങ്ങുന്നത് എന്നായിരുന്നു കുറച്ചുനാള്‍ മുമ്പ് ബി.ജെ.പിയുടെ പ്രസ്താവന വന്നത്. വഴങ്ങാതെ നില്‍ക്കുന്ന ശിവസേനയ്ക്കുള്ള ഭീഷണിയായിരുന്നു അതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ബി.ജെ.പിയുടെ അഹങ്കാരമാണ് ആ വാക്കുകളില്‍ കാണുന്നത് എന്നായിരുന്നു അപ്പോള്‍ ശിവസേനയുടെ പ്രതികരണം വന്നത്. അങ്ങനെ പരസ്പരം കോര്‍ത്തു തുടങ്ങിയ വാക്ക്‌പോര് ഒടുവില്‍ ആലിംഗനത്തില്‍ അവസാനിച്ചു. രണ്ടു പേരും അഗ്‌നിപരീക്ഷണം നേരിടുന്ന അവസരത്തില്‍ നാടകങ്ങളെല്ലാം അവസാനിപ്പിച്ച് ഒരുമിച്ചു നില്‍ക്കുന്നതാണ് നല്ലതെന്നു തോന്നിയതാണ് രണ്ടുഭാഗത്തുനിന്നും വിട്ടുവീഴ്ചയ്ക്കു തയ്യാറായത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരേ പ്രത്യയശാസ്ത്രത്തിലാണ് രണ്ടു പാര്‍ട്ടികളും വിശ്വസിക്കുന്നത് എന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവന അക്ഷരംപ്രതി ശരിയാണ്. മതവികാരം എത്രമാത്രം ആളിക്കത്തിക്കാമെന്നതില്‍ രണ്ടുപേരും എക്കാലവും മത്സരത്തിലായിരുന്നു.

അതേസമയം, നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ ശിവസേന നടത്തിയ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ മുനയൊടിയാതെതന്നെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബാക്കി കിടപ്പുണ്ട്. ശരത്പവാര്‍ അതൊക്കെ സമര്‍ത്ഥമായി ഉപയോഗിക്കാനും സാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയങ്കാഗാന്ധി വന്നപ്പോള്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ശിവസേന വക്താവ് മനീഷ കയാന്ദെ അതിനെ സ്വാഗതം ചെയ്യുകയുണ്ടായി. ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ പ്രിയങ്കയില്‍ ഇന്ദിരയെ കാണുമെന്നായിരുന്നു അന്ന് ശിവസേന വക്താവിന്റെ പ്രസ്താവന. കുറച്ചുനാള്‍ മുമ്പ് പുറത്തിറങ്ങിയ ശിവസേന മുഖപത്രമായ സാംനയുടെ കോപ്പികള്‍ ഇനി ശരത് പവാര്‍ പ്രചരിപ്പിക്കും. അതിലാണ് രൂക്ഷമായ ഭാഷയില്‍ റഫാല്‍ ഇടപാടിനെ ശിവസേന വിമര്‍ശിച്ചത്. റഫാല്‍ ഇടപാടിനെ അനുകൂലിച്ചാല്‍ ദേശസ്‌നേഹിയും വിമര്‍ശിച്ചാല്‍ ദേശവിരുദ്ധനും ആകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നായിരുന്നു അതിലെ രൂക്ഷവിമര്‍ശം. അധികാരം ഇന്ദിരയ്ക്കും കോണ്‍ഗ്രസിനും ഓക്‌സിജന്‍ പോലെയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെയും ശിവസേന വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ ഓക്‌സിജന്‍ തീര്‍ന്നോ എന്നായിരുന്നു അപ്പോള്‍ ശിവസേന തിരിച്ചു ചോദിച്ചത്.

എന്തായാലും, ശിവസേനയെപ്പോലൊരു പാര്‍ട്ടിക്ക് ഇതൊന്നും വലിയ പ്രശ്‌നമാകില്ല എന്നതാണ് ആശ്വാസം. ഇന്നലെ എന്തു പറഞ്ഞു എന്ന് അവരോട് അണികളിലാരും ചോദ്യം ചെയ്യില്ല. അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നേതാക്കള്‍ക്കറിയാം. പക്ഷേ, പ്രശ്‌നം മറ്റൊരു സ്ഥലത്താണ്. തങ്ങളില്‍ ആരാണ് മുന്നില്‍ എന്ന് തെളിയിക്കാനുള്ള ഉത്തരാവാദിത്തം കൂടി ബിജെപിയുടെയും ശിവസേനയുടെയും ഉള്ളില്‍ കിടപ്പുണ്ട്. പപ്പാതി സീറ്റില്‍ നിയമസഭയിലേക്കു മത്സരിക്കുക എന്നു വച്ചാല്‍ കൂടുതല്‍ സീറ്റ് കിട്ടുന്ന ആളുടെ കക്ഷി മുഖ്യമന്ത്രി ആകുക എന്നാണ്. അതായത് ഒപ്പമുള്ളവരുടെ ഒരു സീറ്റ് കുറയുന്നതും ഒരു സുവര്‍ണാവസരമാണ്. അതായത്, പരസ്പരമുള്ള പാര ഈ സഖ്യഫോര്‍മുലയുടെ ഉള്ളില്‍ത്തന്നെയുണ്ട്. അത് എത്രത്തോളം പ്രവര്‍ത്തിക്കുന്നു എന്നതിനെക്കൂടി ആസ്പദമാക്കിയിരിക്കും മഹാരാഷ്ട്രയുടെ ജനവിധി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends