ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി, ഇന്നു പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം
ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി. പ്രദേശത്ത് നക്സലുകള്‍ റെയില്‍വേ ട്രാക്ക് തകര്‍ത്തതിനെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിനിന്റെ 15 ബോഗികള്‍ മറിഞ്ഞു വീണു.ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം നടന്നത്.
ധന്ബാദ്ഗര്ഹ്വ റൂട്ടില്‍ റോയ് ഖലാരി സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. ഇവിടെ നക്സലുകള്‍ റെയില്‍ പാളം ബോംബിട്ട് തകര്‍ക്കുകയായിരുന്നു. പാളത്തിന്റെ ഭൂരിഭാഗവും ബോംബാക്രമണത്തില്‍ തകര്‍ന്നു. തിരക്കേറിയ റൂട്ടായതിനാല്‍ അപകടം നടന്നതോടെ നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കി. പലതും വഴിതിരിച്ചുവിട്ടു.
L
https://www.facebook.com/Malayalivartha