കണ്ണീരല്ല കനലാണ് ഈ കണ്ണുകളില്‍; ആ ആഗ്രഹം എന്നിലൂടെ സഫലമാകണം;സൈന്യത്തില്‍ ചേരണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ
കണ്ണീരല്ല കനലാണ് ഈ കണ്ണുകളില്‍. കരസേനയില്‍ സേവനം അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കണമെന്ന് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ. കര്‍ണാടക മണ്ഡ്യ സ്വദേശി എച്ച്.ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഭര്‍ത്താവിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി സൈന്യത്തില്‍ ചേരണമെന്നറിയിച്ചിരിക്കുന്നത്.പത്ത് വര്‍ഷം കൂടി സൈന്യത്തില്‍ സേവനം തുടരണമെന്നായിരുന്നു ഗുരു ആഗ്രഹിച്ചത്.
എന്നാല്‍ അത് നടന്നില്ല. ആ ആഗ്രഹം എന്നിലൂടെ സഫലമാകണം, രാജ്യത്തിന് വേണ്ടി എനിക്കും ജീവിക്കണമെന്ന് കലാവതി പറയുന്നു. ആറുമാസം മുന്‍പായിരുന്നു ഗുരുവിന്റെയും കലാവതിയുടെയും വിവാഹം. ബിരുദധാരിയായ കലാവതിയെ എംഎയ്ക്കു ചേര്‍ക്കാനുള്ള ഒരുക്കത്തിനിടെയാണ് ഭീകരാക്രമണം ഗുരുവിന്റെ ജീവനെടുത്തത്.നാല് മാസം ഗര്‍ഭിണിയാണ് കലാവതി. പിറക്കാന്‍ പോകുന്ന ഈ കുഞ്ഞിനെയും തങ്ങളുടെ മറ്റ് ചെറുമക്കളെയും സൈന്യത്തില്‍ ചേര്‍ക്കുമെന്നാണ് ഗുരുവിന്റെ മാതാപിതാക്കളും . പറയുന്നത്.പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബത്തിന് സഹായഹസ്തവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ മുഹമ്മദ് ഷമിയും ശീഖര്‍ ധവാനും. മരിച്ച സൈനികരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഷമി അറിയിച്ചു. രാജ്യത്തിനായി ഞങ്ങള്‍ കളിക്കുമ്പോള്‍ അതിര്‍ത്തിയില്‍ നമ്മുടെ രാജ്യം കാക്കുക്കന്നത് സൈനികരാണ്.
ഈ ദു:ഖത്തില്‍ അവരുടെ കുടുംബത്തിനൊപ്പം നില്ക്കുന്നു. അവരെ സഹായിക്കാനായി എപ്പോഴും ഞാനുണ്ടാവുംഷമി പറഞ്ഞു.ഇന്ത്യയുടെ മുന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗ് മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.നേരത്തെ ഇന്ത്യന്‍ ഓപ്പണറായ ശീഖര്‍ ധവാനും മരിച്ച സൈനികരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ മുന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗ് മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha