കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ദില്ലിയിലും പ്രതിഷേധം; പിണറായി വിജയന്റെ കോലം കത്തിച്ചു
കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ദില്ലിയിലും പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്സ്, എന്‍ എസ് യു സംഘടനകളുടെ ദക്ഷിണേന്ത്യന്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ ദില്ലിയിലെ സിപിഎം ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സംസ്ഥാനത്തെ അക്രമരാഷ്ട്രീയത്തിന് നേതൃത്വം നല്കുന്ന സി പി എം നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
ഫെബ്രുവരി 17നാണ് പെരിയ കല്ലിയോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ കൃപേഷും, ശരത് ലാല്‍ എന്ന ജോഷിയും കൊല്ലപ്പെട്ടത്. കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എ പീതാമ്ബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പീതാമ്ബരന്റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്ന് കാസര്‍കോട് എസ്പി എ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും പീതാമ്ബരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നു എസ് പി അറിയിച്ചു.
https://www.facebook.com/Malayalivartha