പാകിസ്ഥാനെ അമ്പരപ്പിച്ച് നരേന്ദ്രമോഡി; ദില്ലിയിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു; സുപ്രധാന തീരുമാനമുണ്ടാകാന്‍ സാധ്യത

സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ദില്ലിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വികെ സിംഗും ദില്ലി വിമാനത്താവളത്തില്‍ നേരിട്ടെത്തി കിരീടാവകാശിയെ സ്വീകരിച്ചു.
പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് സൗദി കിരീടാവകാശി ദില്ലിയിലെത്തിയത്. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം. നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഊര്‍ജ്ജരംഗത്ത് ഉള്‍പ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചേക്കും. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനെ അറിയിക്കും. ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടത്തില്‍ ഇന്ത്യ സൗദിയുടെ പിന്തുണ തേടും.
https://www.facebook.com/Malayalivartha