അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി; എറിക്സന്‍ കമ്പനിക്ക് നല്‍കാനുള്ള തുക തിരിച്ച് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി

അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. നാല് ആഴ്ചക്കകം തുക നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്
എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 550 കോടി കുടിശിക നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ് നടപടി. നാല് ആഴ്ചക്കകം തുക തിരിച്ച് നല്‍കിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നാണ് അനില്‍ അംബാനിയോട് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പ്.
മുൻപ് കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനി ഹാജരാകണമെന്ന സുപ്രീംകോടതിയുടെ ഉത്തരവില്‍ തിരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിരുന്നു . അനില്‍ അംബാനിക്ക് വേണ്ടി ഉത്തരവ് തിരുത്തി വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാരെയാണ് പിരിച്ചുവിട്ടത്. അനില്‍ അംബാനി ഹാജരാകേണ്ടതില്ല എന്ന രീതിയില്‍ ഉത്തരവ് തിരുത്തിയതിനെ തുടര്‍ന്നാണ് ഈ ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പിരിച്ചുവിട്ടത്. സുപ്രീംകോടതിയിലെ കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവര്‍ക്കെതിരെയാണ് ചീഫ് ജസ്റ്റിസ് നടപടി എടുത്തത്.
https://www.facebook.com/Malayalivartha

























