തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്ന് അഭ്യർത്ഥിക്കുന്ന കുറിപ്പ് എഴുതി വെച്ച് 22 കാരി ആത്മഹത്യ ചെയ്തു.വിവാഹത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ അടുത്ത സുഹൃത്തും കൂട്ടുകാരനും ചേർന്നാണ് യുവതിയെ മാനഭംഗത്തിനിരയാക്കിയത് .

തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്ന് അഭ്യർത്ഥിക്കുന്ന കുറിപ്പ് എഴുതി വെച്ച് 22 കാരി ആത്മഹത്യ ചെയ്തു.വിവാഹത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ അടുത്ത സുഹൃത്തും കൂട്ടുകാരനും ചേർന്നാണ് യുവതിയെ മാനഭംഗത്തിനിരയാക്കിയത് .
എന്നെ ഉപദ്രവിച്ചവനെ വിടരുത്, വധശിക്ഷ നൽകണമെന്ന കുറിപ്പ് എഴുതി വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. പീഡിനത്തിനിരയായതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ യുവതിക്ക് കഴിയാത്തതു കൊണ്ടാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു
മഹാരാഷ്ട്രയിലെ നാഗ്പൂർ മൊറാദി സ്വദേശിയാണ് യുവതി. കഴിഞ്ഞ ഫെബ്രുവരി 15 ന് സംസാരിക്കണമെന്ന് പറഞ്ഞ് മൊറാദിലുള്ള ബസ് സ്റ്റാന്‍ഡിലേക്ക് യുവതിയെ സുഹൃത്ത് വിളിച്ചുവരുത്തുകയായിരുന്നു.
അവിടെ വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നുവത്രെ. അബോധവസ്ഥയിലായ യുവതിയെ സുഹൃത്തും കുട്ടുകാരനും ചേർന്ന് പീഡിപ്പിച്ചു. പീഡനത്തിനു ശേഷം പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചതിനു ശേഷം ഇരുവരും കടന്നു കളഞ്ഞു. യുവതി പ്രതികൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. മാർച്ച് 10–ാം തീയതിയായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
.അച്ഛനില്ലാതെ വളർന്ന യുവതിയുടെ സംരക്ഷണയിലാണ് അമ്മയും ഇളയ സഹോദരനും. കഴിഞ്ഞ ഫെബ്രുവരി 17 ഞായാറാഴ്ച വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ബന്ധപ്പെട്ടവർക്ക് കുറിപ്പ് എഴുതിവെച്ചു യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു . സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെയും കൂട്ടുകാരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു
https://www.facebook.com/Malayalivartha