Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ച് നാസിക്കില്‍ നിന്ന് ആരംഭിച്ചിരിക്കെ കേന്ദ്ര സര്‍ക്കാരിന് ആശങ്ക, ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കം

21 FEBRUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഫേസ്ബുക്കില്‍ കവര്‍ചിത്രമാക്കാന്‍ പറ്റിയ തൊലിവെളുപ്പില്ല. പറഞ്ഞുരസിക്കാന്‍ വീരസാഹസിക കഥകളുമില്ല. പക്ഷേ, അതുകൊണ്ടുമാത്രം ഈ രോദനം കേള്‍ക്കാതിരിക്കരുത്. കാരണം, ഇത് കര്‍ഷകരാണ്. ഇവരാണ് നമുക്ക് അന്നം തരുന്നവര്‍. ഉണ്ട ചോറിന് നന്ദി കാണിക്കാന്‍ ഇന്ത്യന്‍ ജനതയും ഭരണകൂടവും തയ്യാറായേ പറ്റൂ. ഇന്ത്യയിലെ കോടാനുകോടി വരുന്ന കര്‍ഷകരുടെ പ്രതിനിധികളായ ലക്ഷങ്ങളാണ് മാസങ്ങള്‍ക്കുമുമ്പ് മഹാരാഷ്ട്രയില്‍ ഐതിഹാസികമായ നാസിക് കിസാന്‍ ലോങ് മാര്‍ച്ച് നടത്തിയത്. ആ വാര്‍ത്ത മൂടിവയ്ക്കാന്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ എത്രയൊക്കെ ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിച്ച് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കു കര്‍ഷകര്‍ കടന്നുവന്നിരുന്നു. ജീവിച്ചിരിക്കാനുള്ള അവസരത്തിനുവേണ്ടിയാണ് അവര്‍ സമരം നടത്തുന്നത്. അതിജീവനസമരത്തിന്റെ ആ പോരാട്ടത്തില്‍ അവരരുഭവിച്ച ദുരിതങ്ങള്‍ക്ക് കണക്കില്ല. ഒടുവില്‍ മടിച്ചുമടിച്ചെങ്കിലും മാധ്യമങ്ങള്‍ക്ക് ഒരു കോളത്തിലാണെങ്കില്‍പോലും ഇവരുടെ കഥകള്‍ പറയേണ്ടിവന്നു. ആ സഹനസമരക്കാരാണ് ഇപ്പോള്‍ വീണ്ടും പ്രയാണം തുടങ്ങിയിരിക്കുന്നത്. അനുമതി നിഷേധിച്ചും സമരക്കാരെ കസ്റ്റഡിയിലെടുത്തും ലോങ് മാര്‍ച്ചിനെ തടയാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളെ അവഗണിച്ചു കൊണ്ടാണ് കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.

അന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. അതു നേടിയെടുക്കാന്‍ വേണ്ടിയാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ച് നാസിക്കില്‍നിന്ന് ആരംഭിച്ചിരിക്കുന്നത്. ആയിരങ്ങളാണ് മാര്‍ച്ചിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. സമരത്തെ തകര്‍ക്കാന്‍ ആവുന്നതെല്ലാം പൊലീസ് ചെയ്യുന്നുണ്ട്. മാര്‍ച്ചിന് അവര്‍ അനുമതി കൊടുത്തിട്ടില്ല. നൂറുകണക്കിന് കര്‍ഷകരെ ഇതിനകം അറസ്റ്റ് ചെയ്തു മാറ്റിയിട്ടുണ്ട്. മാര്‍ച്ച് ഏതുനിമിഷവും തടയുമെന്ന ശ്രുതിയും നിലനില്‍ക്കുന്നുണ്ട്. പക്ഷേ, എന്തു പ്രകോപനമുണ്ടായാലും സഹനമാര്‍ഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാനാണ് സംഘാടകരുടെ നീക്കം.

എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് മാര്‍ച്ച് മുംബെയില്‍ അവസാനിക്കുക. ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്നും കിസാന്‍ സഭ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഇതേ പാത ഇവരുടെ സമരം അനുഭവിച്ചറിഞ്ഞതാണ്. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. പൊരിവെയിലത്ത് ചെങ്കൊടിയുടെ മാത്രം തണലില്‍ നഗ്‌നപാദരായി അവര്‍ താണ്ടിയ ദൂരം പൊതുസമൂഹം അനുഭാവത്തോടെയാണ് നോക്കിക്കണ്ടത്. ആ സമരത്തിനു ലഭിച്ച ജനസമ്മതി കണ്ട് അമ്പരന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കര്‍ഷകരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. പക്ഷേ, അതൊരു വഞ്ചനയായിരുന്നുവെന്ന് പിന്നീട് അവര്‍ക്ക് ബോധ്യമായി. ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരോ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരോ തയ്യാറായിട്ടില്ല. ഈ സഹാചര്യത്തിലാണ് കര്‍ഷകര്‍ വീണ്ടും പോരാട്ട പാതയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില, കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കാര്‍ഷീക ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഡല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന്റെ വിജയത്തിന് പിന്നാലെയാണ് നാസിക്മുംബൈ കര്‍ഷക മാര്‍ച്ച് പ്രഖ്യാപനം.

ഏതായാലും, കര്‍ഷ കര്‍ഷകത്തൊഴിലാളി സമൂഹത്തിന്റെ ഈ മഹാമുന്നേറ്റം അത്രവേഗം അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനു കഴിയില്ല. ജീവിതം കൈയിലെടുത്താണ് അവര്‍ മഹാനഗരത്തിലേക്കു മാര്‍ച്ച് ചെയ്യുന്നത്. പരാമ്പരാഗതമായി മണ്ണില്‍ പണിയെടുത്ത് ഭാരതത്തെ തീറ്റിപ്പോറ്റുന്ന ഇവരെ ഇന്നുവരെ ഭരണകൂടം അവഗണിച്ചിട്ടേ ഉള്ളൂ. വമ്പന്‍ കോര്‍പ്പറേറ്റുകളോടു കാട്ടുന്ന കരുണയുടെ ചെറിയൊരു അംശം പോലും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. ജീവിതം മണ്ണിലുരുക്കി അവര്‍ ഉല്പാദിപ്പിക്കുന്ന വിളകള്‍ക്ക് നയാപൈസ തികച്ചു പോലും നല്‍കാന്‍ ഇടനിലക്കാര്‍ ഒരുക്കമല്ല. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നാലര ലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാനാകാത്തതു കൊണ്ട് ആത്മഹത്യ ചെയ്ത്തത്.

ദുരിതങ്ങളുടെ കടല്‍ താണ്ടി ഒരുമയുടെ തീരത്തെത്തിയ കര്‍ഷകരാണ് ഇപ്പോള്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അവകാശങ്ങള്‍ക്കായി സംഘടിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ തങ്ങള്‍ക്കിനി മനസ്സില്ല എന്നാണ് അവരുടെ നിലപാട്. പകരം, നേരിനുവേണ്ടി പോരാടാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകര്‍ പരാമറടിച്ചു സ്വയം മരിച്ചിരുന്ന കാലത്തെ സുഖം ഇനി ഭരണാധികാരികള്‍ക്കുണ്ടാകില്ല എന്നു ചുരുക്കം. അവര്‍ മഹാനഗരിയിലേക്കെത്തുകയാണ്. ഒന്നല്ല, പത്തല്ല, പതിനായിരങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (20 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (29 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (36 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (47 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends