എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് തന്ത്രപരമായി പണം മോഷ്ടിച്ച് ബൈക്കില്‍ കടന്നു; ദൈവം ചതിച്ചതോടെ പണിപാളി.. രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളന്മാരുടെ ബൈക്ക് മറിഞ്ഞതോടെ കളി മാറി; റോഡിൽ ചിതറിയ പണം നാട്ടുകാര്‍ കൈക്കലാക്കി... സിനിമയെ വെല്ലും നാടകീയതയ്ക്കൊടുവിൽ കള്ളന്മാര് പോലീസ് പിടിയിൽ
എടിഎമ്മില്‍ നിന്ന് തന്ത്രപരമായി പണം മോഷ്ടിച്ച് ബൈക്കില്‍ കടന്നു. എന്നാല്‍ ട്വിസ്റ്റ് അവിടെയല്ല. പണം മോഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളന്മാര് ബൈക്ക് മറിഞ്ഞ് വീണു. മോഷ്ട്ടാക്കൾ താഴേക്ക് വീണതോടെ പണം ചിതറി.
തുടര്‍ന്ന് റോഡിലുണ്ടായിരുന്ന ജനങ്ങള്‍ പണം കൈക്കലാക്കി മുങ്ങി. പണം നിറയ്ക്കാനായി എസ്ബിഐയുടെ എടിഎമ്മില്‍ വാഹനമെത്തിയപ്പോള്‍ മോഷ്ടക്കാള്‍ വെടിയുതിര്‍ത്ത് പണം നിറച്ച ബാഗ് കൈക്കലാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ബൈക്ക് മറ്റൊരു വാഹനവുമായി ഇടിച്ചു. പണം ചിതറി വീണതോടെ ആള്‍ക്കൂട്ടം അടുക്കുന്നത് കണ്ട മോഷ്ടാക്കളില്‍ ഒരാള്‍ വെടിയുതിര്‍ത്തു. ഇതിനിടെ ഇയാളുടെ പങ്കാളി ഓടി രക്ഷപ്പെട്ടു. രണ്ടുപേരെയും പോലീസ് പിടികൂടി. ഇവരുടെ കയ്യില്‍ നിന്ന് 19 ലക്ഷം രൂപയും തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
https://www.facebook.com/Malayalivartha