പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജ്ജിതമാക്കി... സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെയെല്ലാം സൈന്യം പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തുവരുന്നു

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജ്ജിതമാക്കിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെയെല്ലാം സൈന്യം പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തുവരികയാണ്. ഈ സാഹചര്യത്തിലാണ് രണ്ട് ജെയ്ഷമുഹമ്മദ് ഭീകരരെ അറസ്റ്റിലായതായി ഭീകരവിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തതായി അറിയിച്ചിരിക്കുന്നത്. ഭീകര സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നവരാണ് അറസ്റ്റിലായ രണ്ട് പേരുമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി. അറിയിച്ചിട്ടുണ്ട്. ഇവരില്‍ നിന്നും മറ്റു ഭീകരരെ കുറിച്ചും ഭീകരരുടെ താവളങ്ങളെക്കുറിച്ചുമുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കും എന്നാണ് കരുതുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തതായി ഭീകരവിരുദ്ധ വിഭാഗം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഭീകര സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നവരാണ് അറസ്റ്റിലായ രണ്ട് പേരുമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി സിങ് പറഞ്ഞു. അതേസമയം ജമ്മുകാശ്മീരിലെ വാര്‍പൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു.
ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയില്‍ അംഗങ്ങളായ രണ്ട് കശ്മീര്‍ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തതെന്ന് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധവിഭാഗം അറിയിച്ചു. ഇവരില്‍ നിന്ന് പിസ്റ്റലുകളും തിരകളും കണ്ടെത്തിയിട്ടുണ്ടെന്നും യു.പി പോലീസ് മേധാവി പറഞ്ഞു. യു.പിയിലെ ഷഹരാന്‍പൂരില്‍ വച്ചായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.
പുല്‍വാമ സ്വദേശിയായ അക്വിബ്, കുല്‍ഗാം സ്വദേശിയായ ഷാനവാസ് എന്നിവരാണ് അറസ്റ്റിലായതെന്ന് ഭീകരവിരുദ്ധ വിഭാഗം വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പാണോ ശേഷമാണോ ഇവര്‍ യു.പിയില്‍ എത്തിയതെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും അന്വേഷണം നടക്കുകയാണെന്നും യു.പി ഡി.ജി.പി ഒ.പി റാവത്ത് പറഞ്ഞു.
വാര്‍പൊരയില്‍ രാത്രിയില്‍ അവസാനിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പുനരാരംഭിക്കുകയായിരുന്നു. അക്രമണത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ സ്ഥലത്തുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ് സൈന്യം.
ബാരമുള്ളയിലെ സോപോറില്‍ ഇന്നലെ രാത്രിയോടെയാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. മൂന്ന് ലഷ്ഖര്‍ ഭീകരരെ സൈന്യം വളഞ്ഞെന്നാണ് റിപ്പോര്‍ട്ട്.പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ സോപാറില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം പുല്‍വാമയ്ക്ക് സമീപം ഭീകരവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് തീവ്രവാദികള്‍ക്കെതിരെ നടന്ന സമാന രീതിയിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടക്കമുള്ളവരാണ് അന്ന് വീരമൃത്യു വരിച്ചത്. തീവ്രവാദികളെ ഇവിടെ നിന്നും തുരത്താന്‍ അന്നത്തെ ഏറ്റുമുട്ടലിലൂടെ സാധിച്ചിരുന്നു.അതേസമയം കശ്മീര്‍ താഴ്വരയില്‍നിന്നും ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ പൂര്‍ണ്ണമായും തുടച്ചുനീക്കിയതായി സൈന്യം നേരത്തേ അറിയിച്ചിരുന്നു. നേതൃത്വത്തെ നിരീക്ഷിച്ചുവരികയാണെന്നും പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം നൂറ് മണിക്കൂറിനുള്ളിലാണ് സൈനിക നീക്കം ഫലംകണ്ടതെന്നും ഇന്ത്യന്‍ കരസേന ചിനാര്‍ കോപ്‌സ് കമാന്‍ഡര്‍ കന്‍വല്‍ ജീത് ധില്ലന്‍ പറഞ്ഞു.പാകിസ്ഥാന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ ഇ മുഹമ്മദിന്റെ നേതൃത്വത്തെയാണ് ഇല്ലാതാക്കി. കാശമീരില്‍ തോക്കെടുക്കുന്നവര്‍ കീഴടങ്ങിയില്ലെങ്കില്‍ അവരെ ഇല്ലാതാക്കും. തോക്കെടുക്കുന്ന മക്കളോട് കീഴടങ്ങാന്‍ അമ്മമാര്‍ നിര്‍ദ്ദേശിക്കണമെന്നും ചിനാര്‍ കോപ്‌സ് കമാന്‍ഡര്‍ വ്യക്തമാക്കി.പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ നാല് സൈനികരും ഒരു കാശ്മീര്‍ പോലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു.ഫെബ്രുവരി 14 വ്യാഴാഴ്ചയാണ് പുല്‍വാമയില്‍ സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. 40 സൈനികരാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നു കരുതുന്ന പാകിസ്ഥാന്‍ സ്വദേശിയായ കമ്രാന്‍ ഉള്‍പ്പെടെയുള്ളവരെയാണ് സൈന്യം വധിച്ചത്.
https://www.facebook.com/Malayalivartha























