പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയെ പഴിചാരി രംഗത്തെത്തി പാക്കിസ്ഥാന്‍... ഇന്ത്യന്‍ സേനയുടെ സുരക്ഷാവീഴ്ചയാണ് ചാവേര്‍ ആക്രമണത്തിന് ഇടയാക്കിയതെന്നാണ് പാക്കിസ്ഥാന്‍ മേജര്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയെ പഴിചാരി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍. ഇന്ത്യന്‍ സേനയുടെ സുരക്ഷാവീഴ്ചയാണ് ചാവേര്‍ ആക്രമണത്തിന് ഇടയാക്കിയതെന്നാണ് പാക്കിസ്ഥാന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആരോപിച്ചത്. യന്ത്രണരേഖയില്‍ നിന്ന് ഏറെ അകലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്‌ഫോടകവസ്തുക്കളും പ്രാദേശികമായി ഉണ്ടാക്കിയതാണെന്നും ചാവേര്‍ പ്രദേശവാസിയാണെന്നും ഗഫൂര്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ആത്മപരിശോധന നടത്തണം. പാക്കിസ്ഥാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ മറുപടി ഞെട്ടിക്കുന്നതായിരിക്കുമെന്നും പാക് മേജര്‍ ജനറല്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. മതിയായ അന്വേഷണമില്ലാതെയാണ് ആക്രമണത്തില്‍ പാക്കിസ്ഥാനെ പഴിചാരുന്നതെന്നും ഗഫൂര്‍ കുറ്റപ്പെടുത്തി.
രാജ്യാന്തര സമ്മര്‍ദം ശക്തമാകുന്നതിനിടെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുത്തെന്ന അവകാശവാദവുമായി പാക്കിസ്ഥാന് രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ജെയ്‌ഷെയുടെ ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. പാക് പഞ്ചാബിലെ ബഹാവല്‍പുരിലാണ് ജെയ്‌ഷെ മുഹമ്മദിന്റെ നിയന്ത്രണത്തിലുള്ള മതപഠനശാലയും മസ്ജിദും സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. 600 വിദ്യാര്‍ഥികളും 70 അധ്യാപകരും ക്യാംപസിലുണ്ടായിരുന്നതായി പാക് സര്‍ക്കാര്‍ അറിയിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സമിതിയോഗ തീരുമാനമനുസരിച്ചാണ് നടപടി. എന്നാല്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹറിനെക്കുറിച്ച് പാക്കിസ്ഥാന്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.
അതേസമയം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോകരാജ്യങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു പാക് ഭരണകൂടം. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭവല്‍പൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
പാക് പഞ്ചാബ് ഭരണകൂടം ജെയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 70 അധ്യാപകരും 600 ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെട്ട കാമ്പസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും പഞ്ചാബ് പോലീസ് കാമ്പസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
പുല്‍വാമ ഭീകരാക്രമണത്തെ യു.എന്‍ രക്ഷാസമിതി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. ജെയ്‌ഷെ ഭീകരസംഘടനയുടെ പേര് എടുത്തുപറഞ്ഞാണ് രക്ഷാസമിതി ഭീകരാക്രമണത്തെ അപലപിച്ചത്. പ്രസ്താവന വൈകിക്കാന്‍ ചൈനയും പാകിസ്താനും നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. പാക് മണ്ണിലുള്ള ഭീകര സംഘടനകള്‍ക്ക് ധനസഹായം അടക്കമുള്ളവ ലഭിക്കുന്നത് തിരിച്ചറിയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (ഫ്.എ.ടി.എ)ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരവാദം ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട പാകിസ്താനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കില്ലെന്നും അന്താരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു.
പാക് പഞ്ചാബിലെ ബഹാവല്‍പൂരിലാണ് ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം. കാര്യങ്ങള്‍ നോക്കിനടത്തുന്നതിനായി ജയ്‌ഷെ ക്യാംപസിനുള്ളില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.ക്യാംപസിനുള്ളില്‍ 600 വിദ്യാര്‍ഥികളും 70 അധ്യാപകരുമാണുള്ളത്. ഇവരുടെ സുരക്ഷ പഞ്ചാബ് പൊലീസ് ഏറ്റെടുത്തു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാ അത്തുദ്ദഅവയെ കഴിഞ്ഞ ദിവസം നിരോധിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ഈ നടപടിയും. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം തടയാന്‍ രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയായ എഫ്എടിഎഫ്, പാക്കിസ്ഥാനെ ഒക്ടോബര്‍ വരെ നിരീക്ഷണപട്ടികയില്‍ (ഗ്രേ ലിസ്റ്റ്) തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.ഇതോടെ രാജ്യാന്തര ഏജന്‍സികളില്‍നിന്നു പാക്കിസ്ഥാനു വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇതോടെ ഭീകരര്‍ക്കു പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്ന നടപടികള്‍ പാക്കിസ്ഥാനു പൂര്‍ണമായി അവസാനിപ്പിക്കേണ്ടിവരുമെന്നാണു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























