എല്ലാം കരുതിക്കൂട്ടി നടന്നത് ; ആസൂത്രണം നേരത്തെ ത്‌ന്നെ നടപ്പാക്കിയ കൊലപാതകമാണ് പെരിയയില്‍ അറങ്ങേറിയത് എ്ന്നതിന് വ്യക്തമായ തെളിവുകള്‍ ; പെരിയ ഇരട്ടകൊലപാതകത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്യപേഷിനെ നേരത്തെ ത്‌ന്നെ കൊലപ്പെടുത്താന്‍ പ്രതികള്‍ പദ്ധതി ഇട്ടിരുന്നതായി കേസിലെ പ്രതിയായ അശ്വിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ആസൂത്രണം നേരത്തെ ത്‌ന്നെ നടപ്പാക്കിയ കൊലപാതകമാണ് പെരിയയില്‍ അറങ്ങേറിയത് എ്ന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്ത് . പെരിയ ഇരട്ടകൊലപാതകത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്യപേഷിനെ നേരത്തെ ത്‌ന്നെ കൊലപ്പെടുത്താന്‍ പ്രതികള്‍ പദ്ധതി ഇട്ടിരുന്നതായി കേസിലെ പ്രതിയായ അശ്വിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ഈ പോസ്റ്റ് കൊല്ലപ്പെട്ട ക്യപേഷിന്റെ ശ്രദ്ധയില്‍പ്പെടുകയും ആസംഭവത്തില്‍ കൃപേഷ് ബേക്കല്‍ സ്റ്റേഷനിലും, സൈബര്‍ സെല്ലിലും പരാതി നല്‍കിയതിന്റെയും തെളിവുകള്‍പുറത്തുവരുന്നുണ്ട്.പെരിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകത്തിലെ അഞ്ചാം പ്രതിയായ അശ്വിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് കൃപേഷിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടന്നതായി സൂചനയുള്ളത്.
കാസര്‍ഗോഡ് കല്ലിയോട് സ്‌കൂളില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യു കുടുംബസഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് അശ്വിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ കൃപേഷിന്റെ ചിത്രമുള്‍പ്പെടെ വച്ച് ഇതിനെതിരെ പോസ്റ്റിട്ടു. ഈ പോസ്റ്റിനു ചുവട്ടില്‍ അശ്വിന്‍ ഇങ്ങനെ കുറിക്കുന്നു ഓന്‍ ചാവാന്‍ റെഡിയായി ഇവിടെ എല്ലാവരും സെറ്റ് ആയി.ഇതുപോലെ കൃപേഷിനെ ഇല്ലാതാക്കണം എന്ന ധ്വനിയോടെയാണ് എല്ലാ കമന്റുകളും വന്നിരിക്കുന്നത്. എന്നാല്‍ പെരിയിലെ സഖാക്കള്‍ എന്ന ഫെയ്‌സ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ കൃപേഷ് കല്ലിയോട്ടെ ഒരു നേര്‍ച്ചക്കോഴിയാണെന്ന് പരസ്യമായി പറയുന്നു. കൃപേഷിന്റെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ വച്ചുകൊണ്ടാണ് പോസ്റ്റ്. ഈ പോസ്റ്റിലും സമാനമായ കമന്റുകളാണുള്ളത്.
ഇതുകൂടാതെ സിപിഎം അനുഭാവമുള്ള വിവിധ വാട്‌സാപ്പ് കൂട്ടായ്മകളിലും കൃപേഷിനെതിരെ വ്യാപകമായി പ്രചാരണം നടന്നതിനും തെളിവുകളുണ്ട്. ഇതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ട്‌സ് ഉള്‍പ്പെടെയാണ് കൃപേഷ് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം ശരത് ലാലിനും സമാനമായ രീതിയില്‍ ഭീഷണിയുണ്ടായിരുന്നുവെന്നും . ഫേയ്‌സ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ വഴിയുള്ള ഭീഷണി സന്ദേശങ്ങള്‍ക്കു പുറമെ, ഫോണ്‍വഴി നിരന്തരമായി ഭീഷണികള്‍ ലഭിച്ചിരുന്നതായും സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.എന്തായാലും പെരിയ ഇരട്ടകൊലപാതകത്തില്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ പുതിയ വഴി തിരിവുകളാണ് ഉണ്ടാക്കുന്നത്. പ്രതികള്‍ നേരത്തെ തന്നെ കൊല ആസൂത്രണം ചെയ്തിരുന്നു എന്നും കതുതികൂട്ടി നടത്തിയ കൊലപാതകമാണെന്നുമുള്ള സൂചനകള്‍ പുറത്തു വരുമ്പോള്‍ എന്താകും ഇനി കോസിലെ പുതിയ സംഭവവികാസങ്ങള്‍ എന്നത് കാത്തിരുന്നു കാണേണ്ടതാണ് .
https://www.facebook.com/Malayalivartha























