നൂറ് ബറ്റാലിയൻ സൈനികരെക്കൂടി കാശ്മീരിലെത്തിച്ചു; ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു; ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പിടിയിലായി

ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പ്രധാനമന്ത്രി ഇംറാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് വെള്ളിയാഴ്ച രാത്രി പിടിയിലായി. വിഘടനവാദികള്‍ക്കായുള്ള തെരച്ചില്‍ വ്യാപിപിക്കാനുള്ള നീക്കത്തിനിടെയാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചില്‍ പൊലീസും സൈനിക വിഭാഗങ്ങളും തുടരുകയാണ്.
ജമ്മുകാശ്മീര്‍ വിമോചന മുന്നണി അധ്യക്ഷന്‍ യാസിന്‍ മാലിക് അറസ്റ്റില്‍. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് വിഘടനവാദി നേതാക്കള്‍ക്കെതിരെയുള്ള നപടികളുടെ ഭാഗമായാണ് യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തത്.
ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. സോപോര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച രാവിലെ സോപോറില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെ വെടിവയ്പുണ്ടാകുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കശ്മീരിലെ 4 വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍, 18 വിഘടനവാദി നേതാക്കളുടെയും 155 രാഷ്ട്രീയ, പൊതു പ്രവര്‍ത്തകരുടെയും കൂടി സുരക്ഷ പിന്‍വലിച്ചു. കശ്മീരിലെ നയം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചത്.
സയ്യിദ് അലി ഗീലാനി, അഗാ സയ്യിദ് മൗലവി, മൗലവി അബ്ബാസ് അന്‍സാരി, യാസിന്‍ മാലിക്, സലീം ഗീലാനി, ഷഹീദുല്‍ ഇസ്‌ലാം, സഫാര്‍ അക്ബര്‍ ബട്ട്, നയീം അഹ്മദ് ഖാന്‍, മുഖ്തര്‍ അഹ്മദ് വാസാ, ഫാറൂഖ് അഹ്മദ് കിച്‌ലൂ, മസ്‌റൂ അബ്ബാസ് അന്‍സാരി, അഗാ സയ്യിദ് അബുല്‍ ഹുസൈന്‍, അബ്ദുല്‍ ഗാനി ഷാ, മുസാദിഖ് ബട് എന്നിവരടക്കമുള്ള വിഘടനവാദികള്‍ക്കാണു പൊലീസ് സംരക്ഷണം നഷ്ടമായത്.
രാഷ്ട്രീയത്തിലിറങ്ങാന്‍ സിവില്‍ സര്‍വീസ് വിട്ട യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫസലിനും പിഡിപി യുവനേതാവ് വഹീദ് പാറയ്ക്കും സുരക്ഷ നഷ്ടമായി. ഇതോടെ 100 വാഹനങ്ങളും 1000 സുരക്ഷാ ഉദ്യോഗസ്ഥരും സംസ്ഥാനത്തെ പതിവു പൊലീസ് ജോലിയിലേക്കു തിരിച്ചെത്തി.
തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല കാവല്‍ ഏര്‍പ്പെടുത്തിയതെന്നും കാവല്‍ പിന്‍വലിക്കുന്നതു തങ്ങള്‍ക്കു പ്രശ്‌നമല്ലെന്നുമാണു ഹുറിയത് നേതാക്കളുടെ പ്രതികരണം. അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച നടപടിയെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല അപലപിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തെ കേന്ദ്രനടപടി ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























