പാല് കൊടുത്ത പാക്കിസ്ഥാന് തന്നെ പണികൊടുക്കേണ്ടി വന്നു; ഒടുവില്‍ പാക്കിസ്ഥാന് ഇന്ത്യയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു; ഏതു സമയവും തിരിച്ചടിക്കുമെന്ന പേടിയില്‍ നില്‍ക്കുന്ന പാകിസ്ഥാന്‍ തന്നെ ഒടുവില്‍ ഭീകരവാദികളെ തളയ്‌ക്കേണ്ടി വരുന്നു

ഇമ്രാനെ ചെവിയില്‍ നുള്ളിക്കോ എന്ന് ഇന്ത്യ പറഞ്ഞത് ഇപ്പോൾ ശരിയാക്കിയിരിക്കുന്നു. ഏതു സമയവും തിരിച്ചടിക്കുമെന്ന പേടിയില്‍ നില്‍ക്കുന്ന പാകിസ്ഥാന്‍ തന്നെ ഒടുവില്‍ ഭീകരവാദികളെ തളയ്‌ക്കേണ്ടി വരുന്നു എന്നത് വലിയ വസ്തുതയാണ്. മൗലാന മസൂദിനെയും ജയ്‌ഷെ ഭീകരരെയും പാക്കിസ്ഥാന്‍ തന്നെ ഇനി കുടുക്കും. അതിന്റെ സൂചനകള്‍ പാക് പഞ്ചാബ് പ്രവശ്യയില്‍ നിന്ന് വരുന്നു. ജെയ്‌ഷെ മുഹമമ്ദിന് സ്വാധീനമുള്ള ഭവല്‍പൂരിലെ മൗലാന മസൂദിന് സ്വാധീനമുള്ള പ്രദേശങ്ങളിലെ മുസ്ലിം സെമിനാരികള്‍ പാകിസ്ഥാന്‍ തന്നെ പിടിച്ചെടുത്തു. നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി യോഗത്തിന് ശേഷം ഇമ്രാന്‍ഖാന്‍ നല്‍കിയ നിര്‍ദേശത്തെത്തുടര്‍മന്നാണ് നടപി. ഇറാനേയും അഫ്ഗാനിസ്ഥാനേയും കൂടെ കൂട്ടി ഇന്ത്യന്‍ ആക്രമണമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്റെ കൈയില്‍ ആയുധമൊന്നുമില്ല.ഈ ഭയാശങ്കകള്‍ക്കിടെ പാകിസ്ഥാനില്‍ പോര്‍വിമാനങ്ങളുടെ സോണിക് ബൂം ശബ്ദം കേട്ട ജനം ഭയന്നുവിറച്ചു. രാജ്യത്തെ സോഷ്യല്‍മീഡിയയും മുന്‍നിര മാധ്യമങ്ങളുമെല്ലാം ഇന്ത്യ ആക്രമിക്കുമെന്ന സൂചനകള്‍ നല്‍കുന്നു. ഇതിനിടെയാണ് സൈനിക അഭ്യാസം പാക്കിസ്ഥാന്‍ നടത്തിയത്. യുദ്ധം തുടങ്ങിയെന്ന് ചില പാക്കിസ്ഥാനികള്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ഗ്രാമങ്ങള്‍ ഒന്നടങ്കം ഭീതിയിലായി.
പാക്കിസ്ഥാന്റെ തന്നെ രണ്ട് പോര്‍വിമാനങ്ങളാണ് സിയാല്‍കോട്ടിനു മുകളില്‍ വ്യോമനിരീക്ഷണം നടത്തിയത്. മണിക്കൂറില്‍ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പര്‍ സോണിക്. ഈ വേഗത്തില്‍ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തില്‍ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം. ജനങ്ങളുടെ യുദ്ധഭീതി തിരിച്ചറിഞ്ഞതോടെ പാക്കിസ്ഥാന്‍ പരസ്യ പ്രതികരണവുമായി എത്തി. ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുകയല്ലെന്ന് പാക്കിസ്ഥാന്‍ സൈന്യം വിശദീകരിച്ചു.
പാക്കിസ്ഥാനെതിരേ ഇന്ത്യ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പാക് സൈനികവക്താവിന്റെ പ്രതികരണം. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് ആസിഫ് ഗഫൂര്‍ ആവര്‍ത്തിച്ചു.അനിവാര്യമായ യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തെളിവുനല്‍കാന്‍ തയ്യാറായാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക മുന്നില്‍ മുട്ടുമടക്കി പാക്കിസ്ഥാന്‍.
നെട്ടോട്ടമോടി പാക്കിസ്ഥാന്‍. ഇനി രക്ഷയില്ല. ഒടുവില്‍ പാക്കിസ്ഥാന് ഇന്ത്യയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.
ഇമ്രാനെ ചെവിയില്‍ നുള്ളിക്കോ എന്ന് ഇന്ത്യ പറഞ്ഞത് ഇപ്പോശ്# ശരിയാക്കിയിരിക്കുന്നു. ഏതു സമയവും തിരിച്ചടിക്കുമെന്ന പേടിയില്‍ നില്‍ക്കുന്ന പാകിസ്ഥാന്‍ തന്നെ ഒടുവില്‍ ഭീകരവാദികളെ തളയ്‌ക്കേണ്ടി വരുന്നു എന്നത് വലിയ വസ്തുതയാണ്. മൗലാന മസൂദിനെയും ജയ്‌ഷെ ഭീകരരെയും പാക്കിസ്ഥാന്‍ തന്നെ ഇനി കുടുക്കും. അതിന്റെ സൂചനകള്‍ പാക് പഞ്ചാബ് പ്രവശ്യയില്‍ നിന്ന് വരുന്നു. ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. സോപോര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച രാവിലെ സോപോറില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെ വെടിവയ്പുണ്ടാകുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കശ്മീരിലെ 4 വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍, 18 വിഘടനവാദി നേതാക്കളുടെയും 155 രാഷ്ട്രീയ, പൊതു പ്രവര്‍ത്തകരുടെയും കൂടി സുരക്ഷ പിന്‍വലിച്ചു. കശ്മീരിലെ നയം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചത്.
സയ്യിദ് അലി ഗീലാനി, അഗാ സയ്യിദ് മൗലവി, മൗലവി അബ്ബാസ് അന്‍സാരി, യാസിന്‍ മാലിക്, സലീം ഗീലാനി, ഷഹീദുല്‍ ഇസ്‌ലാം, സഫാര്‍ അക്ബര്‍ ബട്ട്, നയീം അഹ്മദ് ഖാന്‍, മുഖ്തര്‍ അഹ്മദ് വാസാ, ഫാറൂഖ് അഹ്മദ് കിച്‌ലൂ, മസ്‌റൂ അബ്ബാസ് അന്‍സാരി, അഗാ സയ്യിദ് അബുല്‍ ഹുസൈന്‍, അബ്ദുല്‍ ഗാനി ഷാ, മുസാദിഖ് ബട് എന്നിവരടക്കമുള്ള വിഘടനവാദികള്‍ക്കാണു പൊലീസ് സംരക്ഷണം നഷ്ടമായത്.
https://www.facebook.com/Malayalivartha























