10 കിലോമീറ്റർ നടന്ന് മലമുകളിൽ നടന്ന് തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി:- ആന്ധ്രയിൽ രാഹുൽ തരംഗമൊരുക്കി ഉമ്മൻചാണ്ടിയും..

ആന്ധ്രാ പ്രദേശിലെ തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, ടി സുബ്ബറാമി റെഡ്ഡി എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ യാത്ര. സഹോദരി പ്രിയങ്കയുടെ മകന്‍ റെയ്ഹാനും ഒപ്പമുണ്ടായിരുന്നു. 10 കിലോമീറ്റർ ട്രെക്കിങ്ങിന് ശേഷമാണ് രാഹുലും സംഘവും ദർശനം നടത്തിയത്. ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 20 മിനിട്ടോളം ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും രാഹുൽ തരംഗം ആഞ്ഞടിക്കുകയാണ്. ദുബൈയിൽ രാഹുലിന് കിട്ടിയ അതേ സ്വീകാര്യതയാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ആന്ധ്രയിലും വലിയ ജനപിന്തുണ ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടിയുടെ പ്രവർത്തനങ്ങളിൽ രാഹുല്ഗാന്ധിക്കും സംതൃപ്തിയാണ്. മുമ്പ് നരേന്ദ്ര മോദിക്ക് ആന്ധ്രയിൽ ലഭിച്ചിരുന്ന അതേ പിന്തുണയാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നത്. രാഹുൽ ഗാന്ധി സന്ദർശിച്ച തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ വൻ ജനാവലിയാണ് രാഹുലിനെകാതിരുന്നത്.
ശരിക്കും, ഭാവി പ്രധാനമന്ത്രിയാണെന്ന രീതിയിൽ തന്നെയായിരുന്നു രാഹുലിനെ വരവേറ്റത്. വിഐപി പരിഗണനയെല്ലാം മാറ്റിവച്ചായിരുന്നു രാഹുൽ ജനങ്ങളോടൊപ്പം അടുത്തിടപഴകുകയും, അവരിലൊരാളായി പെരുമാറുകയും ചെയ്തത്. ഇത് പ്രവർത്തകരെയും ആവേശ ലഹരിയിലാക്കി. ഈ ഒരു ആവേശം തെരഞ്ഞെടുപ്പിൽ വോട്ടുകളായി മാറുമെന്ന വിശ്വാസത്തിൽ തന്നെയാണ് രാഹുലിനും, പ്രവർത്തകർക്കും.
ക്ഷേത്ര ദർശനത്തിന് പിന്നാലെ തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന റാലിയെ രാഹുൽ അഭിസംബോധന ചെയ്തു. 2019ൽ കോൺഗ്രസ് അധികാരമേറ്റാൽ ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതേ വാഗ്ദാനമുയർത്തി സംസ്ഥാനത്തുടനീളം കോൺഗ്രസിന്റെ പതിമൂന്ന് ദിവസം നീളുന്ന പദയാത്ര പുരോഗമിക്കുകയാണ്. ദേശസ്നേഹി എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത ജവാന്‍മാരെ ഓര്‍ത്തത് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണെന്ന് രാഹുല്‍ ഗാന്ധി ആന്ധ്രാപ്രദേശില്‍ പി.സി.സി 25 മണ്ഡലങ്ങളിലൂടെ നടത്തുന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ദുഃഖത്തില്‍ പങ്കുചേരുന്നതിന് പകരം ചിരിച്ചുകൊണ്ട് പ്രചാരണദൃശ്യം ചിത്രീകരിച്ചു. പ്രധാനമന്ത്രിയുടെ പെരുമാറ്റം അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി ആന്ധ്രാപ്രദേശില്‍ പറഞ്ഞു.
ദേശസ്നേഹി അവകാശപ്പെടുന്ന പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സൈനികരെ ഓര്‍ത്തത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. ഇക്കാര്യം തെളിയിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നു. സൈനികരുടെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ടിടത് ചിരിച്ചുകൊണ്ട് പ്രചാരണ വീഡിയോ ചിത്രീകരിച്ചു. പ്രധാനമന്ത്രിയുടെ പെരുമാറ്റം അപമാനകരമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
രാജ്യത്ത് ചിലര്‍ രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നു. പക്ഷേ 40 ജവാന്‍മാര്‍ ജീവത്യാഗം ചെയ്തിട്ടും പ്രതികരിക്കാന്‍ തയ്യാറായത് 3.30 മണിക്കൂറിന് ശേഷമാണ്. കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടിടത്ത് ചിരിച്ചുകൊണ്ട് പ്രചാരണ ദൃശൃങ്ങള്‍ ചിത്രീകരിച്ചത് അപമാനകരമെന്നും രാഹുല്‍ പറഞ്ഞു.
2009 ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇതേ വേദിയില്‍ പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനമാണ് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്നത്. അധികാരത്തിലെത്തിയാല്‍ അക്കാര്യം കോണ്‍ഗ്രസ് നിറവേറ്റും. റഫാല്‍, ബാങ്കാ വായ്പാ തട്ടിപ്പുകള്‍ എന്ന ചൂണ്ടിക്കാട്ടി കാവല്‍ക്കാരന്‍ കള്ളനാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. വെങ്കട്ടേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ച ശേഷമാണ് രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
ആന്ധ്രാപ്രദേശിൽ നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുകയും രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ബിജെപിക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന ശക്തമായ ആന്റി ബിജെപി പ്രചാരണവും ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്തതും ബിജെപിക്ക് കിട്ടാക്കനിയാക്കുകയാണ് ആന്ധ്രപ്രദേശ് എന്ന സംസ്ഥാനത്തെ. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആന്ധ്ര സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധ നിരാഹാരസമരം വരെ നടത്തിയിരുന്നു ഇതിന് എല്ലാ പ്രതിപക്ഷ കക്ഷികളും സാന്നിധ്യമറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























