അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ്

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ് വരും. പ്രീമിയം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന മോര്‍ട്ടാലിറ്റി റേറ്റ് പുതിയതിലേയ്ക്ക് മാറുന്നതിനാലാണിത്. 2012-14ലെ മോര്‍ട്ടാലിറ്റി റേറ്റാണ് പുതിയതായി പരിഗണിക്കുന്നത്. ഇതുവരെ 200608ലെ റേറ്റ് പ്രകാരമാണ് പ്രീമിയം നിശ്ചയിച്ചിരുന്നത്.
22നും 50നും ഇടയില്‍ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് കുറവുവരിക. പുതിയ മോര്‍ട്ടാലിറ്റി റേറ്റ് പ്രകാരം 4 മുതല്‍ 16 ശതമാനംവരെ കുറവ് വന്നിട്ടുണ്ട്. അതേസമയം, പ്രായംമേറെയുള്ളവരുടെ പ്രീമിയത്തില്‍ വര്‍ധനവിനും സാധ്യതയുണ്ട്. 82നും 105നുമിടയില്‍ പ്രായമുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ് വര്‍ധിച്ചതിനാലാണിത്. 321ശതമാനമാണ് ഈ വിഭാഗത്തിലുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ്. 80 വയസ്സിനുമുകളിലുള്ളവര്‍ക്ക് വളരെ കുറച്ച് പ്ലാനുകള്‍മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഇത് കാര്യമാക്കേണ്ടതില്ലെന്നാണ് ഇന്‍ഷുറന്‍സ് മേഖലയില്‍നിന്നുള്ളവരുടെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha























