ലക്ഷ്യം അഞ്ചുപേരായിരുന്നു... ഒളിഞ്ഞിരിക്കുന്ന നിധി കൈവശം വരുമെന്ന വിശ്വാസം കൊണ്ടെത്തിച്ചത് അരുംകൊലയിലേക്ക്... 32കാരനായ യുവാവ് മുത്തശ്ശിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിൽ

അഞ്ചുപേരുടെ തലയറുത്ത് ദേവിക്ക് കാഴ്ചവെച്ചാല്‍ ഒളിഞ്ഞിരിക്കുന്ന നിധി കൈവശം വരുമെന്ന ധാരണയാണ് കോലപാതകത്തിലേക്ക് നയിച്ചത്. 32കാരനായ യുവാവാണ് മുത്തശ്ശിയെ തലയറുത്ത് കൊലപ്പെടുത്തി. ബദനഗൊഡി ഗ്രാമവാസിയായ പുട്ടവ്വ ഗൊല്ലരയാണ്(75) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൊച്ചുമകന്‍ രമേഷ് ഗൊല്ലരെയെ പോലീസ് അറസ്റ്റ് ചെയ്തു. 2016ൽ ആണ്‍കുട്ടിയെ കൊല ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു രമേഷ്. അടുത്തിടെയാണ് ജാമ്യം നേടിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























