ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സേനയുടെ വെന്നിക്കൊടി; വിമാനമാര്‍ഗം അര്‍ധരാത്രിയില്‍ ഇറക്കിയ 100 കമ്പനി കേന്ദ്രസേന ശ്രീനഗറില്‍ നിയന്ത്രണം ഉറപ്പിച്ചു; ശ്രീനഗര്‍ ഇന്ത്യയുടെ നിയന്ത്രണത്തില്‍

ഇതുവരെ കാണാത്ത വലിയ സേനാവിന്യാസമാണ് ഇന്ത്യന്‍ സേന ഇപ്പോള്‍ നടത്തുന്നത്. വിമാനമാര്‍ഗം അര്‍ധരാത്രിയില്‍ ഇറക്കിയ 100 കമ്പനി കേന്ദ്രസേന ശ്രീനഗറില്‍ നിയന്ത്രണം ഉറപ്പിച്ച് കഴിഞ്ഞു. വെള്ളിയാഴ്ച അര്‍ധരാത്രി ഇറങ്ങിയപ്പോള്‍ മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നു ഇന്ത്യന്‍ സൈന്യം. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി കേന്ദ്രസേനയെ ശ്രീനഗറിലേക്കയച്ചത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ കലുഷിതമായിരിക്കെയാണ് യാസിന്‍ മാലിക്കിന്റെ അറസ്റ്റ്.
യാസിന്‍ മാലിക്കിനെ ശ്രീനഗറിലെ വസതിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കശ്മീരിലെ വിഘടനവാദികളായ ജമാഅത്ത് ഇ ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ള നിരവധി നേതാക്കളെ അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് ശ്രീനഗറിലേക്ക് 100 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി വിമാനമാര്‍ഗം അയച്ചത്.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകയില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന, ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കുന്നതിനിടെയാണ് യാസിന്‍ മാലിക്ക് അറസ്റ്റിലാകുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേന ശക്തമായി നടപടികളുമായി മുന്നോട്ട് പോകുകയാണ. 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ അധികമായി കശ്മീരില്‍ എത്തിയതോടെ കരുത്തരായിരിക്കുകയാണ് ഇന്ത്യന്‍ സേന. നടപടികള്‍ തുടരുന്നതിനിടെ കാശ്മീരില്‍ ക്രമസമാധാന നില തകരാന്‍ സാധ്യതയുണ്ടെുള്ള വിവരം ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ ശക്തമായ നടപടികളുമായി പൊലീസും സൈന്യവും മുന്നോട്ട് പോകുന്നത്. കശ്മീരിലെ വിഘടനവാദിയായ ജമാഅത്ത് ഇ ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ള നിരവധി നേതാക്കളെയും കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ച്ചയായ അറസ്റ്റുകള്‍ പ്രതിഷേധത്തിന് വഴിയൊരുക്കുമെന്ന് കണ്ടാണ് 100 കമ്പനി അധിക സൈനികരെ അടിയന്തിരമായി എത്തിച്ചിരിക്കുന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കലുഷിതമായ അന്തരീക്ഷം കണക്കിലെടുത്ത് ശ്രീനഗറിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദികളായ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതിനായി നയതന്ത്രവും അല്ലാതുള്ള എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ച മാത്രം നീണ്ടു നില്‍ക്കുന്ന പോരാട്ടമാകില്ല. നിരവധി രീതിയില്‍ ശക്തമായ പോരാട്ടമാണുണ്ടാകുകയെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന ഗ്‌ളോബല്‍ സമ്മിറ്റ് സമ്മേളനത്തിലാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.
പാകിസ്ഥാനെ തെമ്മാടി രാഷ്ട്രമെന്നാണ് ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. പുല്‍വാമയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടനകള്‍ ഏറ്റെടുത്തെങ്കിലും അവര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കുറ്റവാളികള്‍ പാകിസ്ഥാനില്‍ തന്നെയാണ് ഉള്ളത്. ആക്രമണം നടത്തിയത് തങ്ങള്‍ തന്നാണെന്ന് അവര്‍ അവകാശപ്പെടുന്നു. ഇത് കുറ്റസമ്മതമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
https://www.facebook.com/Malayalivartha

























