ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ. മാര്‍ച്ച് നാല് മുതല്‍ റെയില്‍വേയുടെ പാക്കേജ് ആരംഭിക്കും. പ്രധാനമന്ത്രി മോദി പട്ടേല്‍ പ്രതിമ ഉദ്ഘാടനം ചെയ്ത് അഞ്ച് മാസം കഴിയുമ്പോഴാണ് ടൂര്‍ പാക്കേജുമായി റെയില്‍വേ രംഗത്തെത്തുന്നത്. റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂര്‍ പാക്കേജിന് കീഴിലായിരിക്കും പട്ടേല്‍ പ്രതിമയിലേക്കുള്ള വിനോദയാത്രയും സംഘടിപ്പിക്കുക. ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനില്‍ക്കുന്ന പാക്കേജാണ് റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്.
തീര്‍ഥാടനസ്ഥലങ്ങളായ ഉജ്ജയിനിലെ മഹാകലേശ്വര്‍ ജ്യോതിര്‍ലിംഗ, ഇന്‍ഡോറിലെ ഓംകരേശ്വര്‍ ജ്യോതിര്‍ലിംഗ, ഷിര്‍ദി സായിബാബ ദര്‍ശന്‍, നാസിക്കിലെ തൃംബകേശ്വര്‍, ഔറംഗബാദിലെ ഗിരിനേശ്വര്‍ ജ്യോതിര്‍ലിംഗ എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുന്ന മറ്റ് പ്രധാന സ്ഥലങ്ങള്‍.7560 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനുള്ള ആദരമായാണ് പാക്കേജ് അവതരിപ്പിച്ചതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു
"
https://www.facebook.com/Malayalivartha

























