ലോകരാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം; ആദ്യ നീക്കം വിജയം; പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യപാകിസ്ഥാന്‍ ബന്ധം അപകടകരമായ സാഹചര്യത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ലോകരാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്ന് പത്മവ്യൂഹത്തിലാക്കിയിരിക്കുയാണ് പാക്കിസ്ഥാനെ. ഇനി പാക്കിസ്ഥാനെ വച്ചുപൊറുപ്പിക്കില്ല. യു.എസ്. യുദ്ധകാഹളം മുഴക്കികഴിഞ്ഞു. ഇനി തീര്‍ക്കും പാക്കിസ്ഥാനെ. അതിന് കളമൊരുക്കുന്നതാണ് ആദ്യ നീക്കങ്ങള്‍. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യപാകിസ്ഥാന്‍ ബന്ധം അപകടകരമായ സാഹചര്യത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹമെന്നും ട്രംപ് വ്യക്തമാക്കി.
ശക്തമായ നടപടികളാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള നിലവിലെ സാഹചര്യം അപകടമായ അവസ്ഥയിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നത്. പുല്‍വാമആക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചു. ഈ അവസ്ഥ അവസാനിച്ച് കാണണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ശക്തമായി തിരിച്ചടിക്കാനാണ് ആലോചിക്കുന്നത്. നിരവധി പേരുടെ ജീവനാണ് നഷ്ടമായത്.തങ്ങള്‍ക്ക് അക്കാര്യം മനസിലാകുന്നുണ്ടെന്നും ട്രംപ് പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. വാളെടുത്തിരിക്കുന്നത് യു.എന്നും 38 രാജ്യ കൂട്ടായ്മയും മാത്രമല്ല അമേരിക്കയും കൂടിയാണ്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോക രാഷ്ട്രങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയതിനെതുടര്‍ന്ന് നടപടികള്‍ സ്വീകരിക്കാന്‍ പാക് ഭരണകൂടം നിര്‍ബന്ധിതരായിക്കുന്നതിന് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പും. ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തു. ജെയ്‌ഷെ മുഹമ്മദിന്റെ പേരു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി. ക്യാംപിനുള്ളില്‍ പാക് ഭരണകൂടം അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്.
ക്യാംപിനുള്ളില്‍ 600 വിദ്യാര്‍ത്ഥികളും 70 അധ്യാപകരുമാണുള്ളത്. ഇവരുടെ സുരക്ഷ പഞ്ചാബ് പോലീസ് ഏറ്റെടുത്തു. പാക് പഞ്ചാബ് ഭരണകൂടം ജെയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് പാക് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. പ്രസ്താവന വൈകിപ്പിക്കാന്‍ പാകിസ്ഥാനും ചൈനയും നേരത്തെ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഭീകരവാദം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്നും ഒഴിവാക്കില്ലെന്ന് അന്താരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. പുൽവാമ ഭീകരാക്രമണം: പാകിസ്ഥാന് ‘പണി ‘ ഉറപ്പെന്ന് ട്രംപ് . ചൈനീസ് നിർമ്മിത യുദ്ധ വിമാനങ്ങൾ തകർന്ന് തരിപ്പണമാകുന്നു, അടിപതറി പാകിസ്ഥാൻ .
https://www.facebook.com/Malayalivartha

























