സിഗരറ്റിന് വലിയ വില കൊടുക്കേണ്ടി വരും; എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 300 കാറുകള്‍ അഗ്‌നിക്കിരയായി

സിഗരറ്റിന്റെ പരസ്യവാചകത്തില്‍ പറയുന്നത് പോലെ വലിയ വിലകൊടുക്കേണ്ടി വരും. അതിപ്പോള്‍ ശരിയായിരിക്കുന്നു. ഒരു സിഗരറ്റ് നശിപ്പിച്ചത് കോടികള്‍. അധികം 300 കാറുകള്‍. എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 300 കാറുകള്‍ അഗ്‌നിക്കിരയായി. തുറന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു സിഗരറ്റിന് നല്‍കേണ്ടി വന്ന വില 300 കാറുകളാണ്. എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 300 കാറുകള്‍ അഗ്‌നിക്കിരയാകുമ്പോള്‍ അത് വലിയ മുന്നറിയിപ്പാണ്. അശ്രദ്ധയ്ക്കും അവഗണനയ്ക്കും വലിയ വിലകൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ്.
അതു തന്നെയാണ് അസമിലും സംഭവിച്ചത്. അസമിലെ ഗൊലഘട്ടിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം മുപ്പതായി. ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണു തീപിടിത്തമുണ്ടായത്. ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. പത്തോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീനിയന്ത്രണ വിധേയമാക്കിയത്. വ്യോമസേനയും പൊലീസും സ്ഥലത്തുണ്ട്. ഉച്ചയ്ക്ക് 12.17 ഓടെയാണ് തീപിടിത്തമുണ്ടായത്. ഒരു നിരയിലെ കാറുകള്‍ മാറ്റിയതോടെ ഇടയ്ക്ക് സ്ഥലം രൂപപ്പെട്ടതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കത്തി നശിക്കാതെ രക്ഷപെടുത്തിയെന്ന് അഗ്‌നിശമനസേന അറിയിച്ചു. ആളപായമില്ല. കാറിലെത്തിയവര്‍ എയ്‌റോ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തായിരുന്നു.ബെംഗളൂരു യെലഹങ്ക വിമാനത്താവളത്തിനു സമീപമാണ് തീപിടിത്തമുണ്ടായത്. എയ്‌റോ ഷോ നടക്കുന്നതിനാല്‍ നൂറോളം വിമാനങ്ങളാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. സ്ഥലത്ത് കറുത്ത നിറത്തില്‍ വളരെ കനത്ത പുകയാണ് വ്യാപിക്കുന്നത്. ഉണങ്ങിയ പുല്ലിലേക്ക് ആരെങ്കിലും കത്തിച്ച സിഗരറ്റ് വലിച്ചെറിഞ്ഞതാകാം തീപടരാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ശക്തമായ കാറ്റു വീശുന്നതിനാല്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വളരെ വേഗത്തിലാണ് തീപടരുന്നത്. ഇരുചക്ര വാഹനങ്ങളും കാറുകളുമായി നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെയുള്ളത്. ഇന്ത്യയ്ക്കും ഇന്ന് അപകടങ്ങളുടെ ദിനമാണ്. ദുരന്തങ്ങളുടെ ദിനമാണ്. ബെംഗളൂരുവില്‍ തീപിടുത്തം, ആസമില്‍ വ്യാജമദ്യദുരന്തം. അസമിലെ ഗൊലഘട്ടിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം മുപ്പതായി. മരിച്ചവരില്‍ 7 സ്ത്രീകളും ഉള്‍പ്പെടുന്നു. അമ്പതിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഗൊലാഘട്ട് സിവില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പന്ത്രണ്ട് പേര്‍ മരിച്ചിരുന്നു. പിന്നീട് ചികിത്സക്കിടെയാണ് 18 പേര്‍ മരണമടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് എക്‌സൈസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു. സാലിമിറ തേയില തോട്ടത്തിലെ തൊഴിലാളികളാണ് ദുരന്തത്തിനിരയായത്. തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്നും വ്യാജമദ്യം വാങ്ങിയതായാണ് ലഭിക്കുന്ന വിവരം. കച്ചവടക്കാരനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























