പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ വസ്ത്രധാരണത്തെ ട്രോളി ടെലിഗ്രാഫ് പത്രം. ഭീകരാക്രമണം നടന്ന ശേഷം നരേന്ദ്ര മോദി ധരിച്ച വസ്ത്രങ്ങളെല്ലാം എടുത്ത് കാണിച്ചാണ് ടെലിഗ്രൊം കളിയാക്കുന്നത്. അതുകൂടാതെ ദക്ഷിണ കൊറിയയിലേക്ക് സമാധാന സമ്മാനം വാങ്ങാന്‍ മോദി പോയപ്പോഴും ഈ ദുഖം കൂടെ കൊണ്ടുപോയി എന്നും ടെലിഗ്രാഫ് കളിയാക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും പ്രധാന മന്ത്രിയെ കളിയാക്കുന്നതിനെതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്പുല്വാമയില് ഭീകരാക്രമണമുണ്ടായതിനു ശേഷം രാജ്യം ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ഫോട്ടോഷൂട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ക്കും നിഷേധിക്കാനാകാത്ത വിധത്തിലുള്ള ഫോട്ടോകള്‍ അടക്കമുള്ള ഡാറ്റയുടെ പിന്തുണയോടെയാണ് ഈ ആരോപണങ്ങളെല്ലാം വന്നത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും 'രാജ്യം കത്തുമ്പോള്‍ മോദി വീണ വായിക്കു'ന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കിട്ടു.എന്നാല്‍ ഇതെല്ലാം 'ആന്റി-നാഷണല്‍സ്' പറഞ്ഞുണ്ടാക്കുന്നതാണെന്നാണ് ടെലഗ്രാഫ് പറയുന്നത്. ഫെബ്രുവരി 14ന് ഭീകരാക്രമണം നടന്നതിനു ശേഷം മോദി കടുത്ത ദുഃഖത്തിലാണ്. ഇത് അദ്ദേഹത്തിന്റെ വസ്ത്രധാരണത്തില്‍ വ്യക്തമാണ്. കറുപ്പുരാശി പടര്‍ന്ന വസ്ത്രങ്ങളില്‍ മോദിയുടെ ദുഖം തളി കെട്ടിക്കിടക്കുകയാണെന്ന് ടെലിഗ്രാഫിന്റെ ട്രോള്‍. ഓരോ ദിവസവും മോദി ധരിച്ച വസ്ത്രങ്ങളുടെ ഫോട്ടോ സഹിതമാണ് ടെലിഗ്രാഫ് വാര്‍ത്ത ചെയ്തിരിക്കുന്നത്.ഫെബ്രുവരി 15ന് നടന്ന വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഫ്‌ലാഗിങ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രി ധരിച്ചത് വെളുത്ത കുര്‍ത്തയ്ക്കു മുകളില്‍ കറുത്ത കോട്ടും കറുത്ത ഷോളും ആയിരുന്നു. തൊട്ടടുത്ത ദിവസം നടന്ന ഒരു ചടങ്ങില്‍ കറുപ്പ് പുള്ളികളുള്ള ഒരു ഷോള്‍ ആണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. ഫെബ്രുവരി 17ന് നടന്ന മറ്റൊരു ചടങ്ങിലും പ്രധാനമന്ത്രി കറുപ്പ് കോട്ടാണ് ധരിച്ചത്. ഇങ്ങനെ ഫെബ്രുവരി 22 വരെയുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രി ധരിച്ച വസ്ത്രങ്ങള്‍ വിശകലം ചെയ്തിരിക്കുകയാണ് ടെലിഗ്രാഫ്. എല്ലാം ദുഖത്തിന്റെ കറുപ്പുരാശി പടര്‍ന്ന വസ്ത്രങ്ങള്‍.ദക്ഷിണ കൊറിയയിലേക്ക് സമാധാന സമ്മാനം വാങ്ങാന്‍ മോദി പോയപ്പോഴും ഈ ദുഖം കൂടെ കൊണ്ടുപോയി. അവിടെയും കറുപ്പു നിറമുള്ള വസ്ത്രങ്ങളാണ് മോദി ധരിച്ചത്. ഈ ദിവസങ്ങളിലൊന്നും തന്നെ താന്‍ ഒരു ദിവസം ധരിച്ച വസ്ത്രം മറ്റൊരു ദിവസം ആവര്‍ത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ ദിവസവും പുതിയ വസ്ത്രങ്ങള്‍. ദുഖം പുതുക്കിക്കൊണ്ടേയിരുന്നു..അതുപോലതന്നെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സര്‍ക്കാരിനേയും കോണ്‍ഗ്രസ് കടന്നാക്രമിക്കുകയാണ്. പുല്‍വാമയില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും നരേന്ദ്ര മോദി പരസ്യ ചിത്രീകരണം നിര്‍ത്തി വെച്ചില്ല എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ തളളി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്ത് വന്നിരുന്നു. പുല്‍വാമ ആക്രമണ വാര്‍ത്തയറിഞ്ഞ് മോദി മണിക്കൂറുകളോളം ജലപാനം പോലുമില്ലാതെ അത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു എന്നാണ് വിശദീകരണം നലേ#കി.കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം കരയുമ്പോള്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ മോദി ഷൂട്ടിംഗ് തിരക്കിലായിരുന്നു എന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് അറിയാന്‍ പ്രധാനമന്ത്രി 25 മിനുറ്റോളം വൈകി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആക്രമണം ഉണ്ടായ ദിവസം രാവിലെ 7 മണിക്കാണ് മോദി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ എത്തിയത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ 11.15ന് മോദി എത്തി.എക്കോ സഫാരിയുടേയും ടൈഗര്‍ സഫാരിയുടേയും ഉദ്ഘാടനത്തിന് വേണ്ടി പാര്‍ക്കില്‍ മൂന്ന് മണിക്കൂറാണ് പ്രധാനമന്ത്രി ചെലവഴിച്ചത്. വൈകിട്ട് 3.10നാണ് പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. എന്നാല്‍ മോശം കാലാവസ്ഥയും നെറ്റ്വര്‍ക്കും കാരണം ഈ വിവരം പ്രധാനമന്ത്രിയെ അറിയിക്കാന്‍ വൈകി.മാത്രമല്ല ആക്രമണ വാര്‍ത്ത അറിഞ്ഞതോടെ രുദ്രപൂരിലെ തെരഞ്ഞെടുപ്പ് റാലി മോദി റദ്ദാക്കി. വിവരം അറിയിക്കാന്‍ വൈകിയതില്‍ പ്രധാനമന്ത്രി രോഷാകുലനായി എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ദില്ലിയിലേക്ക് ഉടന്‍ തന്നെ തിരിക്കാനുളള ശ്രമങ്ങളും ഫലം കണ്ടില്ല. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അനുകൂലമായ കാലാവസ്ഥ അല്ലായിരുന്നതായിരുന്നു കാരണം. രാത്രി വൈകിയോടെ മാത്രമാണ് പ്രധാനമന്ത്രിക്ക് ദില്ലിയില്‍ എത്താന്‍ സാധിച്ചത്. അതുവരെ അദ്ദേഹം ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു.അതുപോലെതന്നെ മണിക്കൂറുകളോളം മോദി ജലപാനം പോലും കഴിച്ചില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരില്‍ നിന്നും കാര്യങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.അതേസമയം പ്രധാനനമന്ത്രിയെ വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതിന് ബന്ധപ്പെട്ടവരോട് അജിത് ഡോവല്‍ വിശദീകരണം തേടിയിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രധാനമന്ത്രിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ബിജെപി തിരിച്ചടിച്ചത്. പ്രധാനമന്ത്രിയെ പ്രൈം ടൈം മിനിസ്റ്റര്‍ എന്ന് പരിഹസിച്ചും രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു.