ആസാം വ്യാജമദ്യ ദുരന്തത്തില്‍ മരണം 102 ആയി; മരിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു,350 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

ആസാമില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 102 ആയി. 350 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആസാമിലെ ഗോലാഘട്ട്, ജോര്‍ഹട്ട് ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഗോലാഘട്ടില്‍ 59 പേരും ജോര്‍ഹട്ടില്‍ 43 പേരുമാണ് മരിച്ചത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. ഗോലാഘട്ടിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു മരിച്ചവരില്‍ ഭൂരിഭാഗവും. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റു ചെയ്തു.
ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതല്‍ വ്യാജമദ്യം കഴിച്ച് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അറസ്റ്റിലായവര്‍ സംസ്ഥാന വ്യാപകമായി 15,000 ലിറ്റര്‍ മദ്യം വിതരണം ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡു ചെയ്തു.വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കും.
https://www.facebook.com/Malayalivartha

























