ലോക് സഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പുതിയ മുദ്രാവാക്യം ജനകീയമാകുന്നു. 'മോദിയെങ്കില്‍ സാധ്യമാണ്' എന്നാണ് മുദ്രാവാക്യം. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി. കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പുതിയ മുദ്രാവാക്യം പരിചയപ്പെടുത്തിയത്. രാജസ്ഥാനിലെ ടോങ്കില്‍ തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ മുദ്രാവാക്യം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. 'മോദിയെങ്കില്‍ സാധ്യമാണ്' എന്നാണ് മുദ്രാവാക്യം. രാജ്യത്ത് നാലര വര്‍ഷം കൊണ്ട് പലതും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു. 10 ശതമാനം സംവരണം ഉള്‍പ്പെടെ ഒരിക്കലും നടക്കുമെന്ന് കരുതാത്ത കാര്യങ്ങള്‍ സര്‍ക്കാരിന് സാധിച്ചു. മോദിയുണ്ടെങ്കില്‍ എല്ലാം നടക്കുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമായെന്നും മോദി ചൂണ്ടിക്കാട്ടി.രാജ്യത്തെ വളര്‍ച്ചാ നിരക്ക് എഴ് ശതമനമാക്കി വര്‍ദ്ധിപ്പിക്കാനും പണപ്പെരുപ്പം ഒറ്ര അക്കത്തിലേക്ക് കുറയ്ക്കാനും സര്‍ക്കാരിന് കഴിഞ്ഞു. 'മോദി ഹെ തൊ മുംകിന്‍ ഹേ' എന്ന ടാഗ് ലൈനോടെ മോദിയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. മോദി പ്രഭാവവും കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളും ജനങ്ങള്‍ക്ക് ഗുണകരമായെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.അതേസമയം കേരളത്തിലും ബിജെപി മാര്‍ച്ച് 5 മുതല്‍ 10 വരെ ജനപരിവര്‍ത്തന യാത്ര നടത്തുന്നുണ്ട്. ഇവിടെയും ഈ മുദ്രാ വാക്യം തന്നെയാകും ബിജെപ്പി പ്രധാനമായും ഉയര്‍ത്തിക്കാട്ടുക തിരുവനന്തപുരം മേഖലാ യാത്ര കെ.സുരേന്ദ്രനും എറണാകുളം മേഖലാ യാത്ര എ.എന്‍.രാധാകൃഷ്ണനും പാലക്കാട് മേഖലാ യാത്ര ശോഭ സുരേന്ദ്രനും കോഴിക്കോട് മേഖലാ യാത്ര എം.ടി.രമേശും നയിക്കും.'കേരളം മോദിക്കൊപ്പം, വീണ്ടും വേണം മോദി ഭരണം' എന്ന പേരിലാകും കേരളത്തിലെ പ്രചാരണം. ശബരിമല വിഷയം പ്രത്യേകമായി ഉന്നയിക്കും. കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളും പാര്‍ട്ടി അനുഭാവികളും 26നു കമല്‍ജ്യോതി തെളിയിക്കും. പ്രധാനമന്ത്രി ഒരു കോടി പേരുമായി സംവദിക്കുന്ന പരിപാടി കേരളത്തില്‍ 280 കേന്ദ്രങ്ങളിലുണ്ടാകും. മാര്‍ച്ച് 2ന് എല്ലാ ബൂത്തുകളിലും യുവമോര്‍ച്ച ബൈക്ക് റാലി നടത്തും. മാര്‍ച്ച് 9 മുതല്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങിയ ദേശീയ നേതാക്കള്‍ കേരളത്തില്‍ പര്യടനം നടത്തും.ബിജെപിയെ താറടിച്ചു കാണിക്കാന്‍ കോണ്‍ഗ്രസ് ഗൂഢനീക്കം നടത്തുന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചു. പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്‌നം രൂക്ഷമാണെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം നടത്തുന്നത് അതിന്റെ ഭാഗമായാണ്. പാര്‍ട്ടിയില്‍ നിലവില്‍ ഒരു കുഴപ്പവും ഇല്ല. ആരൊക്കെ മത്സരിക്കണമെന്നു തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു നയവും നിലപാടും ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ശബരിമല വിഷയത്തില്‍ മുന്നില്‍ നിന്നു കുത്തിയതു സിപിഎം ആണെങ്കില്‍ പിന്നില്‍ നിന്നു കുത്തിയതു കോണ്‍ഗ്രസാണ്. കാസര്‍കോട്ട് രണ്ടു പ്രവര്‍ത്തകര്‍ കൊലക്കത്തിക്ക് ഇരയായിട്ടും അതിനു പുറകില്‍ സിപിഎമ്മാണെന്നു ട്വിറ്ററില്‍ കുറിക്കാത്തയാളാണ് രാഹുല്‍ ഗാന്ധിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.അതുപോലെതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം ബി.ജെ.പി നേതൃയോഗത്തില്‍ അറിയിച്ച് നേതാക്കള്‍. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് മത്സരിക്കാനുള്ള താല്‍പ്പര്യം നേതാക്കള്‍ പ്രകടിപ്പിച്ചത്. ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍ എന്നിവരാണ് മത്സര സന്നദ്ധത പ്രകടിപ്പിച്ചത്.കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന് ആര്‍എസ്എസ്സും ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷനായിരിക്കെ മിസോറാം ഗവര്‍ണറായി പോകേണ്ടി വന്ന കുമ്മനം ആര്‍എസ്എസ് ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മണ്ഡലത്തിലേക്കാണ് ആര്‍എസ്എസ് കുമ്മനത്തെ പരിഗണിക്കുന്നത്.അതേസമയം പ്രചരണ ജാഥകളുമായി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നാല് മേഖലാ ജാഥകളാണ് ബിജെപി കേരളത്തില്‍ നടത്തുക. മാര്‍ച്ച് 5 മുതല്‍ 10 വരെയാണ് മേഖലാ ജാഥകള്‍ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലകളിലായി നടക്കുന്ന ജാഥയ്ക്ക് ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എം ടി രമേശ് തുടങ്ങിയവരാകും നേതൃത്വം നല്‍കുക. ശബരിമല വിഷയവും കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളും ഉയര്‍ത്തിക്കാട്ടിയാകും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥ ജാഥ. ബൂത്ത് തലങ്ങള്‍ കേന്ദ്രീകരിച്ച് മാര്‍ച്ച് 2 ന് ബൈക്ക് റാലി സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.