ബന്ദിപ്പൂരിലെ വനമേഖലയില്‍ കാട്ടുതീ... തീ കെടുത്താനായി ഫയര്‍ ഫോഴ്‌സ് ശ്രമം തുടരുന്നു; തീ അണയ്ക്കാന്‍ ഇനിയും രണ്ട് ദിവസം കൂടി വേണമെന്നാണ് ഉദ്യോഗസ്ഥര്‍

ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ വ്യാഴാഴ്ചയുണ്ടായ കാട്ടുതീ കെടുത്താനാവാതെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. തീ അണയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാറ്റ് ശക്തമായി വീശുന്നതിനാല്‍ കെടുത്താനായില്ല. മൈസൂര്‍ ഊട്ടി ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
നൂറുക്കണക്കിന് ഏക്കര്‍ പ്രദേശങ്ങള്‍ ഇതിനോടകം നശിച്ചു. തീ അണയ്ക്കാന്‍ ഇനിയും രണ്ട് ദിവസം കൂടി വേണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.വനം വകുപ്പിലേയും ഫയര്‍ഫോഴ്‌സിലേയും നൂറുക്കണക്കിന് ഉദ്യോഗസ്ഥരാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























