അതിര്‍ത്തിയിൽ പടയൊരുക്കം പൂർത്തിയായി .. രജൗറി ജില്ലയിലെ നൗഷേര ഭാഗത്ത് അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഏതു നിമിഷവും ഒഴിഞ്ഞുപോകാന്‍ തയ്യാറായിരികാണാമെന്നു സൈന്യം നിര്‍ദേശം നല്‍കി

പുൽവാമക്ക് തിരിച്ചടി നൽകാൻ ഇന്ത്യ സർവ്വ സജ്ജമാകുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞു പോകാൻ തയ്യാറാകാൻ ഇന്ത്യൻ സൈന്യം നിർദ്ദേശം നൽകി കഴിഞ്ഞു. ഇത് ഏതു നിമിഷവും തിരിച്ചടിയുണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്
കശ്മീരില്‍ വൻ സൈനിക സന്നാഹമുറുക്കാൻ എല്ലാ വിധ തയാറെടുപ്പുകളും എടുത്തു കഴിഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് നിയോഗിച്ചതായാണ് റിപ്പോർട്ടുകൾ. 45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബിഎസ്എഫ്, 10 കമ്പനിഎസ്എസ്ബി, ഐടിബിപി സൈനിക വിഭാഗങ്ങളെയാണ് ഇന്നലെ അടിയന്തരമായി വിമാനമാര്‍ഗം കശ്മീരിലെത്തിച്ചത്. ഇതിൽ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഎസ്എഫിനെ കശ്മീരില്‍ നിയോഗിക്കുന്നത്.
രജൗറി ജില്ലയിലെ നൗഷേര ഭാഗത്ത് അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോടാണ് ഏതു നിമിഷവും ഒഴിഞ്ഞുപോകാന്‍ തയ്യാറായിരികാണാമെന്നു സൈന്യം നിര്‍ദേശം നല്‍കിയിട്ടുള്ളത്
പകലും രാത്രിയും ഏതു പ്രതികൂല കാലാവസ്ഥയിലും വ്യോമാക്രമണം നടത്താനുള്ള പരിശീലനം ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുന്നു. രാജ്യം ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും നിറവേറ്റാന്‍ വ്യോമ സേന സജ്ജമാണെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ പറഞ്ഞു. 137 സുഖോയ്-30, മിറാഷ് 2000, ജാഗ്വാര്‍, മിഗ്-21 ബൈസന്‍, മിഗ്-27, ഐഎല്‍ 78, ഹെല്‍ക്കുലിസ്, എഎന്‍-32 പോര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്നലെ ഉച്ച മുതല്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി,
45 കമ്പനി സിആർപിഎഫ്, 35 കമ്പനി ബിഎസ്എഫ്, 10 കമ്പനി സശസ്ത്ര സീമാബൽ, 10 കമ്പനി ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവറം അതിർത്തി കാക്കാൻ എത്തിക്കഴിഞ്ഞു . ഒരു കമ്പനിയിൽ 100 പേർ വീതം 100 കമ്പനികളിലായി 10,000 പേരുണ്ടാവും.
കശ്മീരിന് പ്രത്യേക പദവിയും അനുകൂല്യങ്ങളും നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 35 എ എടുത്തു കളയണം എന്ന് ആവശ്യപ്പെടുന്ന ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, ജമാ അത്തെ ഇസ്‌ലാമിയുടെ കശ്മീർ തലവൻ അബ്ദുൽ ഹമീദ് ഫയസ്, ജമ്മു കശ്മീർ വിമോചന മുന്നണി തലവൻ യാസീൻ മാലിക് എന്നിവരുൾപ്പെടെ 150 പേരെ കസ്റ്റഡിയിൽ എടുത്തു. 1954 ലാണ് അനുച്ഛേദം 35 എ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഈ വ്യവസ്ഥ ഒഴിവാക്കരുത് എന്നാവശ്യപ്പെട്ട് കശ്മീരിലെങ്ങും പ്രക്ഷോഭം നടന്നുവരികയാണ്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ് വരയില്‍ ഇന്ന് കടകള്‍ അടച്ച് പ്രതിഷേധിക്കാന്‍ വിഘടനവാദികള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.
അതിനിടെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദം പാകിസ്താന്‍ സര്‍ക്കാര്‍ ഇപ്പോൾ നിഷേധിച്ചു. ഭാവല്‍പൂരിലെ ഒരു മദ്രസയുടെ നിയന്ത്രണമാണ് ഏറ്റെടുത്തതെന്നും അവര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമില്ലെന്നും പാകിസ്താന്‍ മന്ത്രി ഫവാദ് ചൗധരി പറയുന്നത് . കഴിഞ്ഞദിവസം ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് പറഞ്ഞ പാകിസ്താന്‍ മണിക്കൂറുകള്‍ക്കകമാണ് സ്വന്തം അവകാശവാദം തിരുത്തി രംഗത്തെത്തുന്നത്
ഏകദേശം അറുനൂറോളം വിദ്യാര്‍ഥികളും 70 അധ്യാപകരും താമസിക്കുന്ന മദ്രസാ ക്യാമ്പസിന്റെ നിയന്ത്രണമാണ് പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും ക്യാമ്പസ് പോലീസിന്റെ സുരക്ഷാവലയത്തിലാണെന്നും പാകിസ്താന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം പൂര്‍ണമായി തള്ളിക്കൊണ്ടാണ് പാകിസ്താന്‍ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്താനും ഇന്ത്യക്ക് മറ്റു രാജ്യങ്ങളുടെ സഹകരണം ലഭ്യമാക്കാനുമുള്ള നീക്കങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ ഇന്ത്യ കൈക്കൊള്ളേണ്ട നടപടികൾ ചർച്ച ചെയ്യാൻ വിവിധ രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളിലുള്ള ഇന്ത്യൻ സൈനിക അറ്റാഷെമാരുടെ യോഗം ഇന്നും, നാളെയും ഡൽഹിയിൽ ചേരും. വിവിധ രാജ്യങ്ങളിലായി ഇന്ത്യയുടെ 44 ഡിഫൻസ് അറ്റാഷെമാരാണുള്ളത്. കേണൽ, ബ്രിഗേഡിയർ റാങ്കിൽ ഉള്ളവരാണ് ഈ ഉദ്യോഗസ്ഥർ.
പാക്കിസ്ഥാനെതിരെ ആഞ്ഞടിക്കാൻ ഇന്ത്യ ഒരുങ്ങി എന്നതിന്റെ സൂചനയാണ് ഇതെല്ലം നൽകുന്നത്
https://www.facebook.com/Malayalivartha

























