ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും രാഷ്ട്രീയ പ്രവേശനം നടത്തുന്നുവെന്ന് പരസ്യ സൂചന:- കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും അവസാനിക്കുന്നതോടെ ജനങ്ങളെ സേവിക്കുന്നതില്‍ കൂടുതല്‍ പങ്ക് വഹിക്കണമെന്ന് റോബര്‍ട്ട് വദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്

സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് വദ്ര ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും, ഉത്തര്‍പ്രദേശിലെ ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്നേഹം കിട്ടിയിട്ടുള്ളതെന്നും വദ്ര പറയുന്നു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ എന്‍ഫോഴ്‍സ്‍മെന്‍റ് അന്വേഷണം നേരിടുന്നതിനിടെയാണ് വദ്ര രാഷ്ട്രീയ പ്രവേശന മോഹം പ്രകടിപ്പിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെയാണ് പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും രാഷ്ട്രീയ പ്രവേശനം നടത്തുന്നുവെന്ന പരസ്യ സൂചന നല്‍കിയത്. തന്റെ പേരുപയോഗിച്ച് രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും അവസാനിക്കുന്നതോടെ ജനങ്ങളെ സേവിക്കുന്നതില്‍ കൂടുതല്‍ പങ്ക് വഹിക്കണമെന്ന് താന്‍ കരുതുന്നു. ഇതായിരുന്നു വദ്രയുടെ ട്വീറ്റ്. കേരളത്തില്‍ പ്രളയകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ച ട്വീറ്റില്‍ വദ്ര നടത്തിയെന്നു പറയുന്ന വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് താല്‍പര്യം എന്നും ട്വീറ്റില്‍ പറയുന്നു. മുന്‍പ് പ്രിയങ്കയേക്കാള്‍ സജീവ രാഷ്ട്രീയ പ്രവേശനത്തിന് താല്‍പര്യം കാണിച്ചത് വദ്രയായിരുന്നു.
പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായതോടെ നീക്കം ഒഴിവാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശേഷവും കുറ്റാരോപിതനായ തനിക്കൊപ്പം പ്രിയങ്ക നിന്നതും, വദ്രയ്‌ക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് കോണ്‍ഗ്രസും സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രവേശന മോഹം വദ്ര പൊടിതട്ടിയെടുത്തത്. കേസുകളില്‍ കാര്യമായ തുമ്ബുണ്ടാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയായി എന്ന സഹതാപവും സ്വന്തമാക്കാം. വദ്രയെ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയത്തിലിറക്കുന്നത് കോണ്‍ഗ്രസിന് അധികഭാരമാകും. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലെ കുറ്റാരോപിതനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നു, പാര്‍ട്ടിയില്‍ ഗാന്ധി, വദ്ര കുടുംബാധിപത്യം വീണ്ടും തുടങ്ങിയ ആരോപണങ്ങളെ കോണ്‍ഗ്രസ് നേരിടേണ്ടിവരും. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വദ്രയെ രാഷ്ട്രീയത്തിലിറക്കാനാകും രാഹുലിന്റെ നീക്കം
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റിന്‍റെ നടപടികൾ നേരിടുന്ന റോബർട്ട് വദ്ര ലണ്ടനില്‍ തന്‍റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. മൂന്ന് വില്ലകള്‍, ആഡംബര ഫ്ലാറ്റുകള്‍ എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. 2005 നും 2010 നുമിടയിലായിരുന്നു ഈ ഇടപാടുകള്‍. അതേ സമയം വിദേശത്ത് അടക്കം അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന പേരില്‍ എന്‍ഫോഴ്സ്‌മെന്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ രേഖകളുടെ പകര്‍പ്പ് തേടി വ്യവസായിയും പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്ര ഡല്‍ഹി പ്രത്യേക കോടതിയെ സമീപിച്ചു. അപേക്ഷ ഫെബ്രുവരി 25ന് പരിഗണിക്കും. ഒരു ടെലികോം ഇടപാടില്‍ കമ്മിഷന്‍ ലഭിച്ച തുകയ്‌ക്ക് ലണ്ടനില്‍ ഫ്ളാറ്റുകളും മറ്റു വസ്‌തുക്കളും വാങ്ങിക്കൂട്ടിയെന്ന കേസില്‍ എന്‍ഫോഴ്സ്‌മെന്റ് നിരവധി തവണ വാധ്രയെ ചോദ്യം ചെയ്‌തിരുന്നു. കേസില്‍ മാര്‍ച്ച് രണ്ടുവരെ വാധ്രയ്‌ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി 1.9 ബില്യണ്‍ ബ്രീട്ടിഷ് പൗണ്ടിന് വാങ്ങിയ ബ്രയസ്റ്റണിലെ വസ്‌തു 2010ല്‍ അതേ വിലയ്‌ക്ക് വില്‍പ്പന നടത്തി. വസ്‌തുവില്‍ 69,500 പൗണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും വില്‍പ്പനയില്‍ അത് ഈടാക്കിയില്ല. നവീകരണത്തിന് പണം മുടക്കിയത് റോബര്‍ട്ട് വദ്രയാണെന്നും സഞ്ജയ് ഭണ്ഡാരി ബിനാമിയാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. ആയുധ ഇടപാടില്‍ വദ്രക്ക് കോഴ ലഭിച്ചെന്നും ഇതുപയോഗിച്ച് ലണ്ടനില്‍ വീട് വാങ്ങിയെന്നുമാണ് എന്‍ഫോഴ്സ്‌മെന്റ് നിഗമനം.
https://www.facebook.com/Malayalivartha























