മൂന്ന് വയസുകാരനെ വളഞ്ഞിട്ട് കടിച്ചു പറിച്ച് കൊലപ്പെടുത്തിയത് അഞ്ച് നായ്ക്കള്‍... തെരുവ് നായ്ക്കളുടെ ശല്യം സഹിക്കാനാകാതെ നാട്ടുകാർ

അഹമ്മദ്നഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ (എഎംസി) ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുഞ്ഞിന്റെ ദാരുണ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബവും നാട്ടുകാരും. നായ്ക്കളുടെ ശല്യത്തിലും പ്രദേശവാസികളും പൊറുതിമുട്ടിരിക്കുകയാണ്. തെരുവനായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. നാലുഭാഗത്ത് നിന്നും നായ്ക്കളുടെ ഉപദ്രവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇപ്പോള്‍ മൂന്ന് വയസുകാരനെ കടിച്ചു കൊന്നിരിക്കുകയാണ് തെരുവനായ്ക്കള്‍. അഹമ്മദ്നഗറിലെ മംഗള്‍ഗേറ്റ് മേഖലയിലാണ് ഞെട്ടിപ്പിക്കുന്നതും ദാരുണവുമായ സംഭവം നടന്നത്. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന ആയുഷ് പ്രജാപതിയെ 5 നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























