പുൽവാമ ഭീകരാക്രമണം ; അതേ നാണയത്തിൽ സൈന്യം തിരിച്ചടി ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുല്‍വാമയില്‍ 40 സി ആര്‍ പി എഫ് ജവാന്‍മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ രാജ്യത്തെ സൈന്യം അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ആക്രമണത്തിൽ ജവാന്മാർ കൊല്ലപ്പെട്ടതിനെതിരെ സൈന്യം തിരിച്ചടി നൽകിയതിന്റെ ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്- മോദി ആഞ്ഞടിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സൈനികര്‍ക്ക് അസാമാന്യ മനോധൈര്യമാണുള്ളത്. അതാണ് അവർ ഇപ്പോൾ പ്രകടിപ്പിക്കുന്നത്.
കശ്മീരിൽ കൂടുതല്‍ വിഘടനവാദി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി. ക്രമസമാധാനം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി ഇന്നലെ നൂറ് കമ്പനി അര്‍ധസൈന്യത്തെ വിന്യസിച്ചിരുന്നു. ശ്രീനഗറിലെ പലമേഖലകളിലും നിരോധാജ്ഞ നിലവിലുണ്ട്.
തലസ്ഥാനത്ത് വീരമൃത്യു വരിച്ച ധീര സൈനികരുടെ ഓര്‍മ്മയ്ക്കായി യുദ്ധ സ്മാരകം നിർമ്മിക്കും.അമര്‍ ജവാന്‍ ജ്യോതിക്ക് സമീപത്തായിരിക്കും സ്മാരകം നിര്‍മിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വീരമൃത്യു അടഞ്ഞ സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും രാജ്യമാകെ ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























