ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ല; മദ്രസയെന്ന് വിശദീകരണം;ഇന്ത്യ വധിക്കുമെന്ന ഭീതിയിൽ മസൂദ് അസറിന് 120 ഓളം പട്ടാളക്കാരുടെ സുരക്ഷ;തനി ഗുണം കാട്ടി പാകിസ്ഥാൻ രംഗത്ത്

ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദം നിഷേധിച്ച് പാകിസ്ഥാൻ രംഗത്ത്. പാക്ക് പഞ്ചാബിലെ ബഹവൽപുരിലെ ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജയ്ഷെ മുഹമ്മദ് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും പാക് മന്ത്രി ഫവദ് ചൗധരി വ്യക്തമാക്കി.
കഴിഞ്ഞദിവസം ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് പറഞ്ഞ പാകിസ്താന്‍ മണിക്കൂറുകള്‍ക്കകമാണ് സ്വന്തം അവകാശവാദം തിരുത്തി രംഗത്തെത്തിയിരിക്കുന്നത്. മദ്രസ ജയ്ഷെയുടെ ആസ്ഥനമാണെന്നു പറയുന്നത് ഇന്ത്യയുടെ പ്രചാരണം മാത്രമാണെന്നും ചൗധരി പറഞ്ഞു.
600 വിദ്യാർഥികളും 70 അധ്യാപകരുമാണ് മദ്രസിയിലുള്ളത്. ഇവർക്ക് സംരക്ഷണം നൽകാനാണ് പൊലീസ് നിയന്ത്രണം ഏറ്റെടുത്തത്.അല്ലാതെ ജയ്ഷെ മുഹമ്മദ് ആസ്ഥാനം, ഏറ്റെടുക്കുകയായിരുന്നില്ല.
ജെയ്‌ഷെ മുഹമ്മദിന്റെ പേരു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിന് പിന്നാലെ ജയ്ഷെ മുഹമ്മദ് ആസ്ഥാനം ഏറ്റെടുത്തെന്നും, ക്യാംപിനുള്ളില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചെന്നുമായിരുന്നു പാകിസ്ഥാൻ പറഞ്ഞിരുന്നത്. എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം പൂര്‍ണമായി തള്ളിക്കൊണ്ടാണ് പാകിസ്താന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ ഇന്ത്യയടക്കം ശക്തമായി രംഗത്തുവന്നതോടെയാണ് ഭാവല്‍പൂരിലെ ജെയ്‌ഷെ ആസ്ഥാനം പിടിച്ചടക്കിയതായി പാകിസ്താന്‍ അറിയിച്ചിരുന്നത്. ജെയ്‌ഷെ മുഹമ്മദ് ആണ് പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെന്ന ഇന്ത്യയുടെ വാദം ശക്തമായ വേളയിലായിരുന്നു പാകിസ്താന്റെ നടപടി.
സര്‍ക്കാര്‍ നിയന്ത്രണം ഏറ്റെടുത്ത മദ്രസാ ക്യാമ്പസ് ജെയ്‌ഷെ ആസ്ഥാനമാണെന്നത് ഇന്ത്യയുടെ പ്രചരണമാണെന്നായിരുന്നു പാകിസ്താന്‍ മന്ത്രിയുടെ വിശദീകരണം. ഭാവല്‍പൂരിലേത് ഒരു സാധാരണ മദ്രസാ ക്യാമ്പസാണെന്നും അവിടെയുള്ളവര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമില്ലെന്നുമാണ് പാകിസ്താന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പുതിയ വിശദീകരണം.
അതേ സമയം ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് 120 ഓളം പട്ടാളക്കാരുടെ സുരക്ഷയും പാകിസ്ഥാൻ ഒരുക്കി. പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഭീകരന്മാരെ ഇന്ത്യ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മസൂദ് അസറിന് വിവിഐപി സുരക്ഷ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























