കാഷ്മീരില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

കാഷ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കുല്‍ഗാമിലെ ട്രൈഗാം പ്രദേശത്താണ് ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് സൈന്യം ഇവിടെ തെരച്ചില്‍ നടത്തിയിരുന്നു.
ഈ തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റു. ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha























