പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയിലൂടെ കര്‍ഷകരെ അപമാനിക്കുന്നുവെന്ന് മായാവതി

പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയിലൂടെ കര്‍ഷകരെ അപമാനിക്കുന്നുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പാവപ്പെട്ട കര്‍ഷകര്‍ക്ക് മാസം 500 രൂപയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.
കര്‍ഷകര്‍ അവരുടെ തൊഴിലിനെ വിശ്വസിക്കുന്നു. അവരുടെ ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വിലയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബിജെപി ചെറിയ സഹായം മാത്രമാണ് നല്‍കുന്നത്. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























