അടി കിട്ടിത്തുടങ്ങിയപ്പോള്‍ കാല് പിടിക്കാന്‍ പാക് എം പി മോദിക്ക് മുന്നില്‍... പുല്‍വാമ സംഭവത്തിനു ശേഷം ഇന്ത്യപാക് ബന്ധം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കെ പാക്കിസ്ഥാനിലെ ഭരണകക്ഷി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

കിട്ടേണ്ടത് കിട്ടിയാലെ ഇവരൊക്കെ പഠിക്കൂ. ഒടുവില്‍ കരഞ്ഞു വിളിച്ചു പാക് എം പി മോദിക്ക് മുന്നില്‍. പുല്‍വാമ സംഭവത്തിനു ശേഷം ഇന്ത്യപാക് ബന്ധം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കെ പാക്കിസ്ഥാനിലെ ഭരണകക്ഷി എംപിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പാക്കിസ്ഥാന്‍ തെഹ്!രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ എംപിയായ രമേഷ് കുമാര്‍ വന്‍ക്‌വാനിയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇദ്ദേഹം ഇമ്രാന്‍ ഖാന്റെ വിശ്വസ്തനാണ്. പാക്കിസ്ഥാന്‍ പാര്‍ലമെന്റിലെ ഹിന്ദു അംഗമാണ് രമേഷ് കുമാര്‍. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് അദ്ദേഹം നിഷേധിച്ചു. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്നു ഉറപ്പ് നല്‍കുകയാണെന്ന് അദ്ദേഹം ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
തങ്ങള്‍ സക്രിയമായാണ് മുന്നോട്ടുപോകുന്നത്. തങ്ങള്‍ക്ക് സമാധാനമാണ് ആവശ്യം അദ്ദേഹം പറഞ്ഞു. കുംഭമേളയുടെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് എന്ന സംഘടനയുടെ ക്ഷണ പ്രകാരം കുംഭമേളയില്‍ പങ്കെടുക്കാന്‍ വിദേശ പ്രതിനിധിയായാണ് രമേഷ് കുമാര്‍ ഇന്ത്യയിലെത്തിയത്. വിദേശകാര്യസഹമന്ത്രി വി.കെ സിംഗുമായും രമേഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി.
f
https://www.facebook.com/Malayalivartha























