ഇന്ത്യന്‍ മുസ്ലീമിന്റെ മഹത്തായ ദേശാഭിമാനം ഉയര്‍പ്പിടിച്ചും പാകിസ്ഥാന്റെ കുത്തിത്തിരിപ്പുകള്‍ എണ്ണിപ്പറഞ്ഞും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തുവന്നത് പാകിസ്ഥാനുള്ള ഉചിതമായ മറുപടിയായി രാഷ്ട്രീയലോകത്തിന്റെ വിലയിരുത്തല്‍

ഇന്ത്യന്‍ മുസ്ലീമിന്റെ മഹത്തായ ദേശാഭിമാനം ഉയര്‍പ്പിടിച്ചും പാകിസ്ഥാന്റെ കുത്തിത്തിരിപ്പുകള്‍ എണ്ണിപ്പറഞ്ഞും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തുവന്നത് പാകിസ്ഥാനുള്ള ഉചിതമായ മറുപടിയായി രാഷ്ട്രീയലോകം വിലയിരുത്തുന്നു. ഭീകരാക്രമണത്തിന്റെ മറവില്‍ മതത്തിന്റെ പേരു പറഞ്ഞ് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഇരുവിഭാഗം സ്ഥാപിതതാല്‍പര്യക്കാര്‍ക്കും ഒരുപോലെ ബാധകമായ മുന്നറിയിപ്പു കൂടിയായി ഒവൈസിയുടെ വാക്കുകള്‍ നിരീക്ഷകര്‍ കണക്കിലെടുക്കുന്നു.
ദളിത് നേതാവ് പ്രകാശ് അംബേദ്ക്കര്‍ക്കൊപ്പം മുംബൈയില്‍ നടത്തിയ ഒരു റാലിയിലാണ് പാകിസ്താനെതിരെ ഒവൈസി ആഞ്ഞടിച്ചത്. ഇന്ത്യയിലെ സംഘടനകള്‍ തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടാവും. എന്നാല്‍ രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ ഹിന്ദുവും മുസ്ലീമും ഒന്നാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ച് ആലോചിച്ച് പാകിസ്താന്‍ തല പുണ്ണാക്കണ്ട. മറ്റെവിടുത്തേക്കാളും ഏറ്റവും നല്ല രീതിയിലാണ് മുസ്ലീങ്ങള്‍ ഇവിടെ ജീവിക്കുന്നത്. പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന ഒരിക്കലും ഇന്ത്യന്‍ മുസ്ലീമിന്റെ നേതാവല്ല. ജിന്നയുടെ തീരുമാനത്തെ എതിര്‍ത്ത് സ്വന്തം തീരുമാനപ്രകാരം ഇവിടെ തുടര്‍ന്നവരാണ് അവര്‍. പാകിസ്താനെക്കുറിച്ച് ഒരുനിമിഷം പോലും ഇന്ത്യയിലെ മുസ്ലീങ്ങള്‍ ആലോചിക്കുന്നില്ല.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിഷ്‌കളങ്കതയുടെ മുഖമൂടി അഴിച്ചു വെക്കണമെന്നാണ് ഒവൈസി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. നാല്‍പ്പതിലേറെ ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് എല്ലാവര്‍ക്കും അറിയാം. പുല്‍വാമയ്ക്ക് മുന്‍പ് പത്താന്‍കോട്ടിലും ഉറിയിലും നടന്ന ആക്രമണവും മറന്നിട്ടില്ല. പാക്കിസ്താനിലെ സര്‍ക്കാര്‍, പാക്കിസ്താന്‍ സൈന്യം, പാക്കിസ്താനിലെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ എന്നിവര്‍ക്കെല്ലാം ഈ ആക്രമണങ്ങളില്‍ പങ്കുണ്ട്. വമ്പിച്ച ജനാവലിയെ സാക്ഷിയാക്കി ഒവൈസി പറഞ്ഞ ഈ വാക്കുകള്‍ ആയിരം പീരങ്കികളുടെ ഗര്‍ജ്ജനത്തേക്കാള്‍ പാകിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ടാകണം. മുസ്ലീങ്ങളെ രക്ഷിക്കാനെന്നു പറഞ്ഞ് ഇന്ത്യയെ ആക്രമിക്കുന്ന പാകിസ്ഥാനും പാകിസ്ഥാന്റെ പേരു പറഞ്ഞ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ പക വളര്‍ത്തുന്ന ഹിന്ദുത്വവാദികള്‍ക്കും നേരെയുള്ള ധീരോജ്വലമായ പ്രതിരോധമായി ഒവൈസിയുടെ വാക്കുകള്‍ മാറി.
പ്രവാചകന്‍ മുഹമ്മദിന്റെ പടയാളിക്ക് ഒരിക്കലും മനുഷ്യനെ കൊല്ലാനാവില്ലെന്ന് ഒവൈസി ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ ജയ്‌ഷെ മുഹമ്മദല്ല, ജയ്‌ഷെ സാത്താനാണ്. മസൂദ് അസര്‍ നിങ്ങള്‍ മൗലാനയല്ല നിങ്ങള്‍ പിശാചിന്റെ ശിഷ്യനാണ്. ലക്ഷ്വര്‍ഇത്വയ്ബ അല്ല ലക്ഷ്വര്‍ഇസാത്താനാണെന്നും ഒവൈസി വിമര്‍ശിച്ചു.
ഇന്ത്യന്‍ ആരാധനാലയങ്ങിലെ പ്രാര്‍ത്ഥനാ മണികള്‍ നിശ്ചലമാക്കുമെന്ന് പാക്കിസ്ഥാന്‍ മന്ത്രി പറഞ്ഞതിനോട് രൂക്ഷമായ ഭാഷയിലാണ് ഒവൈസി പ്രതികരിച്ചത്. 'എനിക്കവരോട് പറയാനുള്ളത്, ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം ഇവിടെ പള്ളികളില്‍ നിന്ന് ബാങ്കുവിളിയും അമ്പലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികളും മുഴങ്ങും. ഇവിടെത്തെ ജനങ്ങള്‍ ഒന്നാണ്. നമ്മുടെ രാജ്യത്തിന്റെ മനോഹാരമായ ഈ വൈവിധ്യത്തില്‍ പാക്കിസ്ഥാന് അസൂയയാണ്.' ഇതായിരുന്നു ഒവൈസിയുടെ വാക്കുകള്‍.
പ്രസംഗത്തിന്റെ ഒടുവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യമായി ഓര്‍മ്മിപ്പിക്കാനും ഒവൈസി മറന്നില്ല. കോണ്‍ഗ്രസും ബിജെപിയും അധികാരത്തില്‍ വരാതിരിക്കാനുള്ള അവസാനത്തെ അവസരമാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ഹൈദരബാദ് ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ മജ്!ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടേ ആദ്ധ്യക്ഷനാണ് അസദുദ്ദിന്‍ ഒവൈസി. ഹൈദരബാദില്‍ നിന്നുള്ള ലോക് സഭാ മെമ്പറുമാണ് അദ്ദേഹം. തെലങ്കാനയില്‍ ഒരേസമയം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പേടിസ്വപ്നമായി മാറിയ ന്യൂനപക്ഷനേതാവാണ് ഒവൈസി.
മുസ്ലീങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല. മസ്സീമുകള്‍ക്ക് എന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ അമിത് ഷായെയും രാഹുല്‍ ഗാന്ധിയെയും കുറച്ചുനാള്‍ മുമ്പ് അദ്ദേഹം വെല്ലുവിളിച്ചിരുന്നു. തെലുങ്കാനയില്‍ ടിആര്‍എസിനോടാണ് ഒവൈസിയുടെ പാര്‍ട്ടി മിക്കപ്പോഴും കൂറ് പുലര്‍ത്തിയിട്ടുള്ളത്.
പാകിസ്ഥാനില്‍നിന്നു ഭിന്നമായ അസ്തിത്വമാണ് ഇന്ത്യന്‍ മുസ്ലീമിനുള്ളതെന്നത് ഒവൈസി പലതവണ ആവര്‍ത്തിച്ചിട്ടുള്ള വീക്ഷണമാണ്. ഇന്ത്യന്‍ മുസ്!ലിംകളെ പാക്കിസ്ഥാനികള്‍ എന്നു വിളിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്നാണ് ഒരിക്കല്‍ അദ്ദേഹം പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടത്. കുറ്റക്കാരെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കണം. പുറമേ നിന്നുള്ളവരായി മുസ്ലീങ്ങളെ കാണുന്ന രീതി ഇപ്പോഴും ഇപ്പോഴും നിലനില്‍ക്കുന്നത് ഖേദകരമാണ്. പക്ഷേ, ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നിയമം കൊണ്ടുവരില്ലെന്ന് തനിക്കറിയാമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. ആ ആരോപണത്തിന്റെ മറവിലാണല്ലോ ഓരോ തവണയും ബിജെപി വോട്ട് തേടുന്നത്. മുഹമ്മദലി ജിന്നയുടെ 'രണ്ടു രാജ്യം' എന്ന ആവശ്യത്തെ നിരാകരിച്ച ഇന്ത്യയിലെ മുസ്!ലിംകള്‍ ആ അംഗീകാരം അര്‍ഹിക്കുന്നവരാണെന്ന ആവശ്യത്തില്‍ ഒവൈസിക്ക് സംശയമില്ല.
എന്തായാലും, ഒവൈസിയുടെ വാക്കുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശക്തിയാണ് പാകിസ്ഥാന് ബോധ്യപ്പെടുത്തികൊടുത്തത്. അതു തിരിച്ചറിയാനുള്ള സത്യസന്ധത ഇന്ത്യയിലെ മതവാദികള്‍ കാണിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha























