കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവസങ്കേതത്തില്‍ നാലു ദിവസമായി തുടരുന്ന കാട്ടുതീ ശമിപ്പിക്കാനായില്ല, വനംവകുപ്പ് ജീവനക്കാരും അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസികളുമടക്കം 400ഓളം പേര്‍ ചേര്‍ന്ന് തീയണക്കാന്‍ കഠിനശ്രമം തുടരുന്നു

കേരളത്തിലെ മുത്തങ്ങ, തമിഴ്‌നാട്ടിലെ മുതുമല വന്യജീവിസങ്കേതങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവസങ്കേതത്തില്‍ നാലു ദിവസമായി തുടരുന്ന കാട്ടുതീ ശമിപ്പിക്കാനായില്ല. വനംവകുപ്പ് ജീവനക്കാരും അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസികളുമടക്കം 400ഓളം പേര്‍ ചേര്‍ന്ന് തീയണക്കാന്‍ കഠിനശ്രമം തുടരുകയാണ്.
ശക്തമായ കാറ്റില്‍ തീ അതിവേഗം പടരുന്നതിനാല്‍ അഗ്‌നിരക്ഷാസേനക്ക് ഉള്‍വനത്തിലേക്ക് കടക്കാനായിട്ടില്ല. ബന്ദിപ്പൂര്‍ സങ്കേതത്തിലെ ആറു റേഞ്ചുകളിലും തീ പടര്‍ന്നിട്ടുണ്ട്.വനമേഖലയുടെ 30 ശതമാനം പച്ചപ്പും തീപിടിത്തത്തില്‍ നശിച്ചു.
ബന്ദിപ്പൂര്‍ മേഖലയില്‍പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഗോപാല്‍സ്വാമി ബേട്ടയില്‍ 70 ശതമാനം വനവും നശിച്ചു.ഇതുവരെ 8000 ഏക്കര്‍ കത്തിനശിച്ചതായാണ് വിവരം. നൂറുകണക്കിന് ഉരഗങ്ങളും പക്ഷികളും വെന്തുചത്തു. കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ഗുണ്ടല്‍പേട്ട് ഗൂഡല്ലൂര്‍ പാതയില്‍ കഴിഞ്ഞദിവസം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. എന്നാല്‍, നാശനഷ്ടം കണക്കാക്കിവരുകയാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വനംമന്ത്രി സതീഷ് ജാര്‍ക്കിഹോളി ബന്ദിപ്പൂരിലെത്തി.
കാട്ടുതീ തടയാന്‍ ഊര്‍ജിത ശ്രമം തുടരുകയാണെന്നും നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha























