ഇന്ത്യയോട് കെഞ്ചി പാക്കിസ്ഥാന്‍; അതിര്‍ത്തിയില്‍ സമാധാനത്തിന് അവസരം നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാക് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു

സമാധാനത്തിന് ഒരവസരം തരൂ. ഉടന്‍ നടപടി ഉറപ്പ്. മോദിയോട് ഇമ്രാന്‍ ഖാന്‍. അതിര്‍ത്തിയില്‍ സമാധാനത്തിന് അവസരം നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം മോദി മറന്നുപോയിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാക് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു. പഠാന്റെ മകന്‍ ' ആണെങ്കില്‍ ഇമ്രാന്‍ ഖാന്‍ ആക്രമണത്തിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാന്‍ നരേന്ദ്ര മോദി വെല്ലുവിളിച്ചിരുന്നു.
ഇതിനു മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ഇമ്രാന്‍ ഖാന് നല്‍കിയ അഭിനന്ദന സന്ദേശത്തില്‍ ദാരിദ്ര്യത്തിനു നിരക്ഷരതയ്ക്കും എതിരെ ഒത്തൊരുമിച്ച് പോരാടണമെന്നു മോദി പറഞ്ഞിരുന്നു. താന്‍ ഒരു 'പഠാന്റെ മകന്‍' ആണെന്നും തന്ന വാക്ക് തെറ്റിക്കില്ലെന്നുമാണ് ഇമ്രാന്‍ മറുപടി നല്‍കിയത്. ഇതു സൂചിപ്പിച്ചായിരുന്നു മോദിയുടെ വെല്ലുവിളി. 2015ല്‍ മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ദാരിദ്ര്യം തുടച്ചുനീക്കാന്‍ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദികളെ തുരത്താന്‍ ഒരുമിച്ചു നില്‍ക്കണമെന്നും അന്നു പറഞ്ഞ മോദി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പറ?ഞ്ഞതെല്ലാം മറന്നിരിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ റാലിക്കിടെ തീവ്രവാദത്തിനെതിരെ ലോകം ഒരുമിച്ച് നില്‍ക്കണം എന്നും മോദി പ്രസംഗിച്ചിരുന്നു. ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന സ്വന്തം അവകാശവാദം തള്ളി പാക്കിസ്ഥാന്‍. പാക്ക് പഞ്ചാബിലെ ബഹവല്‍പുരിലെ ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജയ്‌ഷെ മുഹമ്മദ് സംഘടനയായി യാതൊരു ബന്ധവുമില്ലെന്നും പാക്കിസ്ഥാന്‍ മന്ത്രി ഫവദ് ചൗധരി പറഞ്ഞു. മദ്രസ ജയ്‌ഷെയുടെ ആസ്ഥനമാണെന്നു പറയുന്നത് ഇന്ത്യയുടെ പ്രചാരണം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.600 വിദ്യാര്‍ഥികളും 70 അധ്യാപകരുമാണ് മദ്രസിയിലുള്ളത്. ഇവര്‍ക്ക് സംരക്ഷണം നല്‍കാനാണ് പൊലീസ് നിയന്ത്രണം ഏറ്റെടുത്തത്. ഇവര്‍ക്കാര്‍ക്കും ഭീകരപ്രവര്‍ത്തനങ്ങളുമായോ ഏതെങ്കിലും നിരോധിത സംഘടനകളുമായോ ബന്ധമില്ലെന്നു പഞ്ചാബ് പൊലീസും അവകാശപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് സംഘടനയെ കുറിച്ചോ മസൂദ് അസ്ഹറിനെ കുറിച്ചോ തങ്ങള്‍ക്ക് അറിയില്ലെന്നു മദ്രസയിലെ അധ്യാപകരും വിദ്യാര്‍ഥികളും പറഞ്ഞതായി ചില പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടത്. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെ തുടര്‍ന്നാണു നടപടിയെന്നും പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിന് പിന്നാലെ പാക്കിസ്ഥാന് മേല്‍ രാജ്യാന്തര സമ്മര്‍ദം ശക്തമായിരുന്നു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം തടയാന്‍ രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയായ എഫ്എടിഎഫ്, പാക്കിസ്ഥാനെ ഒക്‌ടോബര്‍ വരെ നിരീക്ഷണപട്ടികയില്‍ (ഗ്രേ ലിസ്റ്റ്) തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha























