ഇത് ചരിത്രമെന്ന് മോദി... 1.1 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ 2000 രുപ വീതം, രാജ്യത്തെ കര്‍ഷകജനതയുടെ ആഗ്രഹപൂര്‍ത്തീകരണമാണ് 'കിസാന്‍ സമ്മാന്‍നിധി' പദ്ധതിയെന്ന് പ്രധാനമന്ത്രി

ഇത് ചരിത്രമെന്ന് മോദി... 1.1 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ 2000 രുപ വീതം. രാജ്യത്തെ കര്‍ഷകജനതയുടെ ആഗ്രഹപൂര്‍ത്തീകരണമാണ് 'കിസാന്‍ സമ്മാന്‍നിധി' പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ബാങ്ക് വഴി നല്‍കുന്ന പദ്ധതി ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി പണം കൈമാറിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
1.1 കോടി കര്‍ഷകര്‍ക്ക് ഇന്നലെ തന്നെ ആദ്യഗഡുവായി 2000 രൂപ ബാങ്ക് വഴി എത്തുമെന്ന് മോദി പറഞ്ഞു. ബാക്കി അര്‍ഹരായവര്‍ക്ക് വൈകാതെ പണം അക്കൗണ്ടുകളിലെത്തും. 75,000 കോടി രൂപയുടെ പദ്ധതിയിലൂടെ 12 കോടി കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായാണ് ആനുകൂല്യം ലഭിക്കുക. ഇത് ചരിത്രദിനമാണെന്ന് മോദി പറഞ്ഞു. ആനുകൂല്യങ്ങള്‍ക്കുവേണ്ടി മുന്‍ സര്‍ക്കാരുകളോട് യാചിക്കേണ്ട അവസ്ഥയാണ് രാജ്യത്തെ കര്‍ഷകജനതയ്ക്കുണ്ടായിരുന്നത്.
കര്‍ഷകരുടെ ജീവിതംവെച്ച് രാഷ്ട്രീയം കളിക്കരുത്. അങ്ങനെ ചെയ്യുന്നവര്‍ കര്‍ഷകശാപത്തില്‍ വലയും. കര്‍ഷകര്‍ അത്തരം രാഷ്ട്രീയക്കാരുടെ വലയില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. 'കിസാന്‍ സമ്മാന്‍ നിധി' സഹായം ലഭിക്കേണ്ടവരുടെ പട്ടിക നല്‍കാത്ത സംസ്ഥാനങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. കര്‍ഷകര്‍ക്ക് സോളാര്‍ പാനലുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha























