ഹിമാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ഹിമാചല്‍പ്രദേശിലെ കിന്നാവുര്‍ ജില്ലയില്‍ ഹിമപാതത്തില്‍പ്പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സൈന്യവും ലോക്കല്‍ പോലീസും ദുരന്തനിവാരണ സേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിനു സൈനികര്‍ നേരിടുന്ന വെല്ലുവിളി.
സൈന്യത്തിന്റെ 7 ജെഎകെ റൈഫിള്‍സിലെ ആറു ജവാന്മാരാണ് ബുധനാഴ്ച ഷിപ്കി ലാ മേഖലയില്‍ ഹിമപാതത്തില്‍പെട്ടത്. ഒരാളെ കണ്ടെത്തിയെങ്കിലും മരണത്തിന് കീഴടങ്ങി. മറ്റുള്ളവരെക്കുറിച്ച് വിവരമില്ല.
https://www.facebook.com/Malayalivartha























