സച്ചിൻ ക്രിക്കറ്റ് കരിയർ തന്നെ തുടങ്ങിയത് തന്നെ പാകിസ്താനെ തോല്പിച്ചുകൊണ്ടായിരുന്നു; പാകിസ്ഥാന് സച്ചിന്‍ നേരേത്തെ മുന്നറിപ്പ് നല്‍കിയതാ; സച്ചിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ശരദ് പവാർ

ലോകകപ്പിൽ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിച്ച് അവർക്ക് രണ്ട് പോയന്റ് വെറുതെ നൽകാതെ അവരെ കളിച്ച് തോൽപിക്കുന്നത് കാണാനാണ് ആഗ്രഹമെന്ന സച്ചിന്റെ അഭിപ്രായപ്രകടനത്തെ അനുകൂലിച്ചും എതിർ പ്രതികരണങ്ങള് തുടരുന്നു. ബഹിഷ്‌കരണ ആവശ്യത്തെ പിന്തുണക്കാത്തതിന് സച്ചിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എന്‌സിപി അധ്യക്ഷന് ശരദ് പവാർ രംഗത്തെത്തി. സച്ചിൻ ക്രിക്കറ്റ് കരിയർ തന്നെ തുടങ്ങിയത് തന്നെ പാകിസ്താനെ തോല്പിച്ചുകൊണ്ടായിരുന്നുവെന്ന് ഓർക്കണമെന്ന് പവാർ പറഞ്ഞു.
മഹാരാഷ്ട്രയിലെ പർലിയിൽ കോണ്ഗ്രസും എൻസിപിയും സംയുക്തമായി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പവാർ. വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയ സച്ചിനും ഗാവസ്‌കറും ഇന്ത്യ പാകിസ്താനെ തോൽപിച്ച് ലോകകപ്പ് നേടും എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ പാകിസ്താനെ പിന്തുണക്കുന്നു എന്ന് ആരോപിച്ച് സച്ചിന് മാത്രം വിമര്ശിക്കപ്പെടുകയാണെന്നും പവാര് പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുൽക്കറെ ദേശദ്രോഹിയായി ചിത്രീകരിച്ച റിപ്പബ്ലിക് ടിവി തലവനും മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിക്കെതിരേ വ്യാപക പ്രതിഷേധം.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് പാകിസ്താനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ വിഷയത്തില് പ്രതികരിച്ച സച്ചിന്, ഇന്ത്യ ലോകകപ്പ് മത്സരം കളിച്ച് പാകിസ്താനെ തോല്പ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു ഈ വിഷയം മുന്‌നിര്ത്തി റിപ്പബ്ലിക്ക് ടിവി സംഘടിപ്പിച്ച ചര്ച്ചയ്ക്ക് അര്ണബ് നല്കിയ തലക്കെട്ട് ദേശദ്രോഹികളെ കുറിച്ച് അപമാനം തോന്നുന്നു എന്നായിരുന്നുഞാന് ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന് പറഞ്ഞത് നൂറു ശതമാനവും തെറ്റാണ്. ബോധമുണ്ടായിരുന്നെങ്കില് ഇന്ത്യ, പാകിസ്താനെതിരേ കളിക്കരുതെന്നു പറയേണ്ടിയിരുന്ന ആദ്യത്തെയാള് സച്ചിനായിരുന്നു. സുനില് ഗവാസ്‌കറും അതുതന്നെയായിരുന്നു പറയേണ്ടിയിരുന്നത്. പക്ഷേ രണ്ടുപേരും പറഞ്ഞത് രണ്ട് പോയന്റ് വേണമെന്നാണ്. രണ്ടു പേരും പറഞ്ഞത് തീര്ത്തും തെറ്റാണ്. നമുക്ക് രണ്ട് പോയന്റല്ല, രക്തസാക്ഷികള്ക്കു വേണ്ടി ചെയ്യുന്ന പ്രതികാരമാണ് വലുത്. സച്ചിന് രണ്ട് പോയിന്റ് എടുത്ത് ചവറ്റുകുട്ടയിലിടണംചർച്ചയ്ക്കിടെ അര്ണബ് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രണ്ട് കൂട്ടർ മാത്രമേയുള്ളൂ. ഇന്ത്യയ്‌ക്കൊപ്പമുള്ളവരും ഇന്ത്യക്ക് എതിരേ നിൽക്കുന്നവരും നടുക്ക് നില്ക്കാനാകില്ലന്നും അർണബ് കൂട്ടിച്ചേർത്തു. സച്ചിനെതിരായ വിവാദ പരാമർശത്തെ തുടർന്ന് ചാനൽ ചർച്ചക്കെത്തിയ രണ്ട് അതിഥികൾ സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha























