ഇമ്രാന്‍ മാളത്തില്‍ പോയി ഒളിച്ചോ, ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടായാല്‍ ഇനി പാകിസ്ഥാന്‍ ഉണ്ടാകില്ല ഓര്‍ത്തോ; മുന്നറിപ്പുമായി പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫ്

ഇമ്രാന്‍ മാളത്തില്‍ പോയി ഒളിച്ചോ ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടായാല്‍ ഇനി പാകിസ്ഥാന്‍ ഉണ്ടാകില്ല ഓര്‍ത്തോ...സ്വരത്തില്‍ ഭീക്ഷണി മുളക്കിയും കടുപ്പിച്ചും തന്നെയാണ് ഇന്ത്യ....എന്നാല്‍ ഇനി ഇന്ത്യയോട് കളിച്ചാല്‍ പാകിസ്ഥാന്‍ ഉണ്ടാകില്ല എന്ന് പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫ്.
ഒരു ആണവായുധം കൊണ്ട് പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ 20 എണ്ണം ഉപയോഗിച്ച് നമ്മളെ ഇല്ലാതാക്കി കളയുമെന്ന മുഷറഫ് മുന്നറിപ്പ് നല്‍കിട്ടുണ്ട് അപ്പോ ഓര്‍ത്തോ ഇമ്രാനെ കുടെ ഉള്ളവര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു ഇനി എങ്കിലും സേനയോട് പറയൂ ഭീകരവാദികളോട് പറയൂ മതിയാക്കാന്‍ അല്ലങ്കില്‍ തകരുന്നത് ഇന്ത്യ ആകില്ല പാകിസ്ഥാന്‍ എന്ന രാജ്യമാകും എന്നേയ്ക്കുമായി. ഒരു അണുബോംബ് ആക്രമണം ഇരു രാജ്യങ്ങലും നടത്താന്‍ സാധ്യതയില്ല ഞ്ഞങ്ങല്‍ ഒരു അണുബോംബ് പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണുബോംബ് കൊണ്ടായിരിക്കും ഇതിനെ നേരിടുക.
ആദ്യം തന്നെ 50 ബോംബുകള്‍ ഉപയോഗിച്ച് ആക്രമിക്കുക എന്നതാണ് ഏകപോംവഴി നമ്മള്‍ ആദ്യം തന്നെ 50 ബോംബ് ഉപയോഗിച്ചാല്‍ അവര്‍ക്ക് 20 ബോംബ് ഉപയോഗിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ലെന്നത് പര്‍വേശിന്റെ വെറും മിഥ്യാധാരണ മാത്രം തിരിച്ചടിക്കും എന്ന് മോദി പറഞ്ഞിട്ടുണ്ടെങ്കില്‍ പാകിസ്ഥാനെ ഓര്‍ത്തോ ഒന്നും കാണാതെ ഇന്ത്യയുടെ പ്രധാനമന്ത്രി ഒന്നും പറയില്ല തകര്‍ക്കും എന്നു പറഞ്ഞാല്‍ ഒരു ഭീകരവാദത്തിനും ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താന്‍ കഴിയാത്തതരത്തില്‍ തകര്‍ത്തുകളയും എന്ന് തന്നെയാണ് ഇസ്രയേല്‍ പാകിസ്താനുമായി ബന്ധം സ്ഥാപിക്കുന്നതില്‍ താല്‍പര്യം കാണിച്ചിരുന്നതായും മുഷറഫ് പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രാജ്യത്തേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്നതായും ഓള്‍ പാകിസ്താന്‍ മുസ്ലീം ലീഗ് നേതാവായ പര്‍വേസ് മുഷറഫ് പറഞ്ഞു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ പകുതിയോളം മന്ത്രിമാര്‍ തന്റെ ആളുകളാണെന്നും സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമാണെന്നും മുഷറഫ് പറയുന്നു. 1999ല്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ജനറല്‍ പര്‍വേസ് മുഷറഫ് 2008 വരെ പ്രസിഡന്റായി തുടര്‍ന്നു.ആണവ അഴിമതികള്‍ സംബന്ധിച്ച ആരോപണവും ലാല്‍ മസ്ജിദ് വെടിവയ്പുമെല്ലാം മുഷറഫിനെ അധികാര സ്ഥാനത്ത് ദുര്‍ബലനാക്കുകയും 2008ല്‍ സ്ഥാനമൊഴിഞ്ഞ മുഷറഫ് ലണ്ടനില്‍ പ്രവാസജീവിതത്തിലേയ്ക്ക് പോവുകയുമായിരുന്നു. പ്രവാസജീവിതത്തിലായിരുന്ന മുന്‍ പ്രധാനമന്ത്രിമാര്‍ നവാസ് ഷെരീഫും ബേനസീര്‍ ഭൂട്ടോയും തിരിച്ചുവന്നതും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാക്കിയതും മുഷറഫിനെ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാക്കി. 2008ലെ പൊതുതിരഞ്ഞെടുപ്പില്‍ ബേനസീറിന്റെ പിപിപി ആണ് വിജയിച്ചത് 2013ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പാകിസ്താനില്‍ തിരിച്ചെത്തിയ മുഷറഫ് ബേസീര്‍ ഭൂട്ടോ വധ കേസ് അടക്കമുള്ളവയില്‍ പ്രതിചേര്‍ക്കപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യനായി. പാകിസ്താനില്‍ നിന്ന് പുറത്തുപോകുന്നതിന് വിലക്ക് വന്നു. ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന് ആരോപിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു. 2016ല്‍ യാത്രാവിലക്ക് നീങ്ങിയതിനെ തുര്‍ന്ന് മുഷറഫ് ദുബായിലേയ്ക്ക് പോയി. 2017 ഓഗസ്റ്റില്‍ ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുഷറഫിനെ പിടികിട്ടാപുള്ളിയായി പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചിരുന്നു.ഇന്ത്യന്‍ സൈന്യത്തോട് ഇതിനുമുമ്പ് കൊമ്പുകോര്‍ത്തിട്ടുള്ളപ്പോഴൊക്കെ തോറ്റമ്പിയ ചരിത്രം മാത്രമേ പാക്കിസ്ഥാനുണ്ടായിട്ടുള്ളൂ. 1971ല്‍ അവരതു രുചിച്ചതാണ്. അതിനും മുമ്പ് 1965ലും. ആ പരാജയങ്ങള്‍ക്ക് പകരം ചോദിയ്ക്കാന്‍ സാധിക്കാതെ വീര്‍പ്പുമുട്ടി നടക്കുകയാണ് പാകിസ്താന്‍ പട്ടാളം. മസൂദ് അസ്ഹറിനെ പാക്കിസ്ഥാനില്‍ കഴിയാന്‍ നിര്‍ബാധം വിടുന്നതിലും ഇന്ത്യയിലും ലോകത്തിന്റെ പലഭാഗങ്ങളിലും ഒക്കെ പാക്കിസ്ഥാനില്‍ നിന്നും ആളെ വിട്ടുകൊണ്ട് ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഒക്കെ ചൈനയെ യഥാര്‍ത്ഥത്തില്‍ കുറ്റക്കാരായി കണക്കാക്കേണ്ടതാണ്. ഇന്ത്യയിലെ ഓരോരുത്തരും ഇന്ന് കുപിതരാണ്. അവര്‍ പ്രതികാരം ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടിക്കണമെന്നു തന്നെയാണ് അവരാഗ്രഹിക്കുന്നത്. അങ്ങനെ ശക്തമായൊരു സൈനിക നടപടിയിലൂടെ ഇത്തരത്തിലുള്ള ക്രോസ് ബോര്‍ഡര്‍ ടെററിസ്റ്റ് ആക്രമണങ്ങള്‍ക്ക് തടയിടേണ്ടതുണ്ട്. അപ്പോള്‍ ഉയരുന്നൊരു സ്വാഭാവിക ചോദ്യമുണ്ട്. ലോകസമൂഹത്തില്‍ അതിനെ ഒറ്റപ്പെടുത്തുന്ന ഇത്തരംനിര്‍ലജ്ജമായ ആക്രമണങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ പിന്തിരിയാത്തതെന്താവും. പാക്കിസ്ഥാന്റെ സ്വഭാവം വളരെ വിചിത്രമായ ഒന്നാണ്. എന്തിനെയും അവര്‍ തലതിരിഞ്ഞ രീതിയിലേ നോക്കിക്കാണൂ.
അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള തങ്ങളുടെ പിന്മാറ്റത്തെപ്പറ്റി അമേരിക്കയുടെ പ്രഖ്യാപനങ്ങള്‍ വരികയാണല്ലോ. അത് നടപ്പിലാവുന്നത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ അധികാരമുറപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് എളുപ്പമാക്കാന്‍ വേണ്ടി കാശ്മീരില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിക്കൊണ്ട് ഇന്ത്യന്‍ പട്ടാളത്തെയും ഇന്ത്യന്‍ ഗവണ്മെന്റിനെയും ഇവിടെത്തന്നെ കുടുക്കിയിടാനുളള ശ്രമങ്ങളാണ് പാക്കിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നുവരെയും അവരുടെ ആ പരിശ്രമങ്ങള്‍ പാളിയിട്ടേയുള്ളൂ.. ഇനിയും അതങ്ങനെ തന്നെ തുടരും.. തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ഈ വേളയില്‍ നമ്മള്‍ രാഷ്ട്രീയമായും, ഒരു പരിധി വരെ മതപരമായിപ്പോലും വിഭജിതമായി ഇരിക്കുന്ന അവസ്ഥയിലാണെങ്കില്‍ കൂടി ഒരുകാര്യത്തില്‍ നമ്മള്‍ ഒന്നിച്ച് ഒറ്റക്കെട്ടായി നില്‍ക്കണം. പാക്കിസ്ഥാനോട് നമ്മള്‍ കണക്കു തീര്‍ക്കുകതന്നെ വേണം.. ചൈനയ്ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തവും നമ്മള്‍ തുറന്നുകാട്ടണം. നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സമാധാനത്തിനും ഭംഗം വരുത്തുന്നതില്‍ ചൈനയും പാകിസ്ഥാനും ഒരുപോലെ കുറ്റക്കാരാണ് എന്ന് നമ്മളെല്ലാവരും തിരിച്ചറിയണം. ഇത് നമ്മള്‍ തമ്മില്‍ കലഹിക്കാനുള്ള നേരമില്ല. ഇത് ഭാരതം ഒരൊറ്റക്കെട്ടായി നില്‍ക്കേണ്ടുന്ന വേളയാണ്. പാക്കിസ്ഥാനും ഒരു പരിധി വരെ ചൈനയ്ക്കും നേരെ നമ്മുടെ കോപത്തെ കേന്ദ്രീകരിച്ചു നിര്‍ത്തണം.
ഇന്നലെ നമുക്കായി കശ്മീരിന്റെ മണ്ണില്‍ ജീവത്യാഗം ചെയ്ത ആ 44 ധീര ജവാന്മാര്‍ക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാനുള്ള കടമ നമുക്കുണ്ട്. അവര്‍ക്കുവേണ്ടി മാത്രമല്ല, ഇന്നുവരെ ജന്മനാടിനുവേണ്ടി ജീവന്‍ ത്യജിച്ച എല്ലാ സൈനികരോടും, ഞാനിതെഴുതുന്ന ഈ നിമിഷത്തില്‍ പോലും അതിര്‍ത്തിയിലെ പ്രതികൂല സാഹചര്യങ്ങളില്‍ ഇന്ത്യക്കുവേണ്ടി, ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥ നിലനിര്‍ത്താന്‍ വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന എല്ലാ സൈനികരോടും നമുക്ക് തികഞ്ഞ ഉത്തരവാദിത്തമുണ്ട്. നമ്മളോരുത്തരെയും പോലെ സ്വസ്ഥമായ ഒരു ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് കശ്മീര്‍ നിവാസികളും. അവര്‍ക്കും അവരുടെ നാട് വികസനത്തിലേക്ക് നീങ്ങുന്നത് കണ്ടു സന്തോഷിക്കണമെന്നുണ്ടാവും. അവരുടെ മക്കള്‍ സമാധാന പൂര്‍വം പഠിച്ചുവളരണം എന്നുണ്ടാവും. അതുകൊണ്ട് ഈയവസരത്തില്‍ നമ്മുടെ കോപവും ക്രോധവുമെല്ലാം പാക്കിസ്ഥാനും പാകിസ്ഥാനെ വളര്‍ത്തുന്ന ചൈനയ്ക്കും നേരെ ഒന്നിച്ച് ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രകടിപ്പിക്കുക എന്നതാണ് ഭാരതത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി ജീവന്‍ ത്യജിച്ചും പോരാടുന്ന നമ്മുടെ ധീര ജവാന്മാരോട് നമുക്ക് നിറവേറ്റാനാവുന്ന ഏറ്റവും ചുരുങ്ങിയ കടമ.. അത് ചെയ്യാന്‍ നമ്മള്‍ മടിച്ചു നില്‍ക്കരുത്.
https://www.facebook.com/Malayalivartha























