മസൂദേ നീ എവിടെ ഒളിച്ചാലും നിന്നെ പൊക്കും; ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിന്റ തലവന്‍ മസൂദ് അസ്ഹറിനെ കൂടുതല്‍ സുരക്ഷാസൗകര്യങ്ങള്‍ നല്‍കി ബഹാവല്‍പൂരിലെ കോട്ട്ഗാനിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്

ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിന്റ തലവന്‍ മസൂദ് അസ്ഹറിനെ കൂടുതല്‍ സുരക്ഷാസൗകര്യങ്ങള്‍ നല്‍കി ബഹാവല്‍പൂരിലെ കോട്ട്ഗാനിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട് പുല്‍വാമ ആക്രമണത്തെ തുടര്‍ന്നാണ് റാവല്‍പിണ്ടിയിലെ മിലിട്ടറി ഹോസ്പിറ്റലിലായിരുന്ന മസൂദിനെ അതീവ സുരക്ഷ നല്‍കി കോട്ട്ഗാനിയിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരിക്കുന്നത്ഹിസ്ബുൾ നേതാവ് സയ്യിദ് സലാഹുദ്ദീനും മസൂദും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
ഇക്കാര്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട് ഫെബ്രുവരി 14 ന് പുല്‍വാമയില്‍ ജയ്ശെ മുഹമദ? ഭീകരന്‍ സി.ആര്‍.പി.എഫിന്റ വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം നടത്തുമ്പാള്‍ മസൂദ് അസ്ഹര്‍ റാവല്‍പിണ്ടി മിലിറ്ററി ആശുപത്രിയിലായിരുന്നു.ആക്രമണത്തില്‍ ഇന്ത്യ മസൂദിന്റെ പങ്കിനെ കുറിച്ച് ആരോപണമുന്നയിച്ചെങ്കിലും പാകിസ്താന്‍ അത് നിഷേധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























