വാലിന് തീപിടിച്ച് ഭികരന്‍മാര്‍; ഇന്ത്യയുടെ ലക്ഷ്യം ഭീകരരുടെ സര്‍വനാശം;പാക്കിസ്താനിലെ ജയ്ഷ ഇ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ച; ഒളിക്കാന്‍ ഇനി മാളമില്ല; സംഭവിക്കുന്നത് എന്ത് ?

ഭീകരന്‍മാരെ സമയം അടുത്തു. ചാവാന്‍ ഒരുങ്ങിക്കോ. ഇന്ത്യയുടെ ലക്ഷ്യം ഭീകരരുടെ സര്‍വനാശം. അതില്‍ കുറഞ്ഞതൊന്നുമില്ല. പ്രത്യേകിച്ചും ഇപ്പോള്‍ ഇന്ത്യ തിരിച്ചടിച്ചത് കൃത്യ സമയത്ത് തന്നെയാണ്. മസൂദും കൂട്ടാളികളും വീണ്ടും ചാവേറാക്രമണത്തിന് പദ്ധതിയിട്ടപ്പോള്‍ തന്നെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ജെയ്‌ഷേ മുഹമ്മദ് വീണ്ടും ചാവേറാക്രമണം നടത്താന്‍ പ്ലാന്‍ ചെയ്യുന്നതിനിടെയാണ് പ്രത്യാക്രമണം ഈ സാഹപര്യത്തില്‍ നടത്തിയത്. പ്രത്യാക്രമണം സ്തിരീകരിച്ച് ഇന്ത്യ വരുമ്പോള്‍ അതും വലിയ ഗൗരവമുള്ള ചര്‍ച്ചയാവുകയാണ്. എന്തായാലും ന്ത്യയുടെ വ്യോമാക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ് ലെ. പാക്കിസ്താനിലെ ജയ്ഷ ഇ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബാലാക്കോട്ടിലെ വ്യാമാക്രമണത്തില്‍ ഇന്ത്യ നിരവധി ഭീകരരെ വധിച്ചുവെന്നും ഇവരില്‍ ജയിഷെ ഇ മുഹമ്മദിന്റെ പരിശീ ലകരുമുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.
പുല്‍വാമയ്ക്ക് ശേഷവും ഇന്ത്യയിലെ വിവിധയിടങ്ങളില്‍, ചാവേര്‍ ആക്രമണം നടത്താന്‍ ജെയ്ഷ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് വിഭാഗത്തിന്‍രെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായും വിജയ് ഗോഖ് ലെ വിശദീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് നടപടിയെടുത്തതെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്‍ത്തു. നിരവധി ഭീകരരെ വധിച്ചു; വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്ഥാനിലേക്ക് കടന്ന് വ്യോമാക്രമണം നടത്തിയെന്ന വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി. ബാലാകോട്ടിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകര്‍ത്തതായി ഇന്ത്യ വ്യക്തമാക്കി. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ജയ്‌ഷെ കമാന്‍ഡറുമായ യൂസുഫ് അസര്‍ അഥവാ ഉസ്താദ് ഖോറി എന്നിവരുള്‍പ്പടെ നിരവധി ജയ്‌ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി.
ഇത് പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. അതിര്‍ത്തിയില്‍ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇതിനായി ഫിദായീന്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ നിന്ന് തന്നെയുള്ള വിവരങ്ങള്‍ വച്ച് ജയ്‌ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച് തകര്‍ക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ വിദേശകാര്യ സെക്രട്ടറി തയ്യാറായില്ല.
https://www.facebook.com/Malayalivartha























