ജമ്മു കാശ്മീരിലെ പൂഞ്ച് നൗഷേര സെക്ടറില്‍ ഇന്ന് പാകിസ്ഥാന്റെ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമമേഖലയിലേയ്ക്ക് കടന്നുകയറ്റം നടത്തി ; മടങ്ങി പോകുന്നതിനിടെ പാക്കിസ്ഥാന്‍ ജെറ്റ് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചെങ്കിലും ഇന്ത്യന്‍ ഭാഗത്തു ആളപായമോ നാശ നഷ്ടമോ ഇല്ല

ജമ്മു കാശ്മീരിലെ പൂഞ്ച് നൗഷേര സെക്ടറില്‍ ഇന്ന് പാകിസ്ഥാന്റെ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമമേഖലയിലേയ്ക്ക് കടന്നുകയറ്റം നടത്തി . എന്നാല്‍ ഇന്ത്യന്‍ സേന ശക്തമായി പ്രതിരോധിച്ചതിനാല്‍ അവര്‍ക്ക് തിരികെ പോകേണ്ടി വന്നതായി ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി . മടങ്ങി പോകുന്നതിനിടെ പാക്കിസ്ഥാന്‍ ജെറ്റ് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചെങ്കിലും ഇന്ത്യന്‍ ഭാഗത്തു ആളപായമോ നാശ നഷ്ടമോ ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു .
ഇന്ന് രാവിലെയാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു പാക് വിമാനങ്ങള്‍ കടന്നു കയറിയത് .എന്നാല്‍ വ്യോമമേഖല പട്രോള്‍ ചെയ്തിരുന്ന ഇന്ത്യന്‍ ജെറ്റുകള്‍ പിന്നോട്ട് പോകാന്‍ അവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ വിജയിച്ചു .
എന്നാല്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ എയര്‍ഫോഴ്‌സിന്റെ എഫ് 16 വിമാനത്തെ പാകിസ്ഥാന്റെ സൈനിക അതിര്‍ത്തിക്കുള്ളിലുള്ള ലാം താഴ്‌വരയില്‍ വെടിവച്ചു വീഴ്ത്തി എന്ന് എജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നു . പാക്കിസ്ഥാന്‍ അതിര്‍ത്തിയ്ക്കുള്ളില്‍ 3 കിലോമീറ്ററിന് അപ്പുറം പാക്കിസ്ഥാന്‍ യുദ്ധവിമാനം താഴേയ്ക്ക് പതിയ്ക്കുമ്പോള്‍ ഒരു പാരച്ചൂട്ടും താഴേയ്ക്ക് പറന്നിറങ്ങുന്നുണ്ടായിരുന്നുവെന്നും വാര്‍ത്താ എജന്‍സി അറിയിച്ചു .പൈലറ്റിന്റെ സ്ഥിതിയെ കുറിച്ച് അറിവായിട്ടില്ല.
അതിനിടെ ഇന്ത്യയുടെ ഒരു ജെറ്റ് വിമാനം ബുദ്ഗാമിനടുത്തു തകര്‍ന്നു വീണു.പാക്കിസ്ഥാന്‍ ആംഡ് ഫോഴ്‌സസ് വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഒരു ട്വീറ്റിലൂടെ, രണ്ടു ഇന്ത്യന്‍ ജെറ്റുകള്‍ അവര്‍ വെടി വച്ച് വീഴ്ത്തി എന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും അവകാശപ്പെട്ടു .
പാകിസ്താനിലെ പ്രമുഖ വിമാനത്താവളങ്ങള്‍ എല്ലാം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിയ്ക്കയാണ് . ലാഹോര്‍ , ഫൈസാബാദ്, സിയാല്‍കോട്ട് , ഇസ്‌ളാമാബാദ് എന്നി വിമാനത്താവളങ്ങളില്‍ നിന്നും ആഭ്യന്തര -രാജ്യാന്തര സര്‍വീസുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിയ്ക്കുന്നില്ല.
https://www.facebook.com/Malayalivartha























