സാറ്റലൈറ്റ് മാപ്പുകള്‍ കണ്ണുതുറന്നു ; ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാനും ശക്തമായി തിരിച്ചടിച്ച് ഇന്ത്യയും; ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് പൂര്‍ണ്ണ സജ്ജം

ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാനും ശക്തമായി തിരിച്ചടിച്ച് ഇന്ത്യയും. ഇന്ത്യയുടെ സാറ്റലൈറ്റ് മാപ്പുകള്‍ കണ്ണ് തുറന്നു. പാക് മണ്ണിന്റെ 87 ശതമാനവും ഇന്ത്യയുടെ സാറ്റലൈറ്റ് കണ്ണില്‍. ഇന്ത്യ കരുതി തന്നെയാണ്. ഹൈ റെസൊലൂഷന്‍ ദൃശ്യങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. അത് പരമമായ സത്യമാണ്. ഒരു രഹസ്യമല്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സൈനികര്‍ക്ക് അത് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കും. ഊര്‍ജവും ശക്തിയും പകരും. പാക്കിസ്ഥാന്റെ മുക്കു മൂലയും അരിച്ചുപെറുക്കാന്‍ നമുക്കാകും. അത് തന്നൊയാണ് ഇന്ത്യയുടെ ശക്തിയും കരുത്തും. ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് പൂര്‍ണ്ണ സജ്ജം.
നാവികസേന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് കര വ്യോമ സേനകള്‍ക്ക് പിന്നാലെ കൊച്ചിയിലെ പടക്കപ്പലുകള്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന സേനാ മേധാവികളുടെ അടിയന്തിര യോഗത്തിന് ശേഷമാണ് നാവികസേന നിര്‍ദ്ദേശം നല്‍കിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും വലിയ യുദ്ധ പരിശീലനം ഇന്ത്യന്‍ നാവിക സേന നിര്‍ത്തിവച്ചിരുന്നു. നാല്‍പ്പതോളം യുദ്ധക്കപ്പലുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്നുവരുന്ന ട്രോപക്‌സ് എന്ന അഭ്യാസപ്രകടനമായിരുന്നു നിര്‍ത്തിവച്ചത്. കൊച്ചിയ്ക്ക് സമീപവും, വിശാഖപട്ടണത്തിനും ചെന്നൈയ്ക്കുമിടയിലും ജനുവരി 30ന് തുടങ്ങിയ യുദ്ധ പരിശീലനങ്ങള്‍ മാര്‍ച്ച് 14നാണ് അവസാനിക്കേണ്ടിയിരുന്നത്. അതേസമയം, ആവര്‍ത്തിക്കുന്ന പാക് പ്രകോപനങ്ങള്‍ കണക്കിലെടുത്ത് കൊച്ചിയിലും അതീവ ജാഗ്രത നല്‍കി. തീരദേശ മേഖലയില്‍ കര്‍ശന നിരീക്ഷണവും, പരിശോധനകളുമാണ് നടക്കുന്നത്. നാവികാസ്ഥാനത്തെ ജോയിന്റ് ഓപ്പറേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് സുരക്ഷാ ഏകോപനം.
രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചിയെന്നതിനാല്‍ എതിരാളികളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളിലൊന്നും കൊച്ചിയാകുമെന്ന വിലയിരുത്തലിലാണ് എല്ലാ മേഖലകളിലെയും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, കസ്റ്റംസ് വിഭാഗങ്ങള്‍ക്കെല്ലാം അതീവ ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കടല്‍ മാര്‍ഗ്ഗമുള്ള ഏതാക്രമണത്തെയും, കടന്നുവരവിനെയും മുന്നില്‍ക്കണ്ടാണ് പരിശോധനകള്‍. സാധാരണ നടത്താറുള്ള പെട്രോളിംഗിനൊപ്പം പഴുതടച്ചുള്ള സുരക്ഷയ്ക്കായി കൂടുതല്‍ ബോട്ടുകള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോസ്റ്റല്‍ പോലീസ്.
കൊച്ചി നാവികാസ്ഥാനത്തെ ജോയിന്റ് ഓപ്പറേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് വിവിധ സുരക്ഷാ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നത്. മാഹി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലെ സുരക്ഷാ നടപടികളാണ് കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷന്‍ സെന്ററില്‍ നിയന്ത്രിക്കുന്നത്. കേരളത്തിലെ എല്ലാ തീരദേശ മേഖലകളിലും കര്‍ശന പരിശോധനകള്‍ നടക്കുന്നുണ്ട്. കൊച്ചിയിലെ തന്ത്രപ്രധാന ഭാഗങ്ങളും, ജനങ്ങള്‍ വലിയ തോതില്‍ ഒത്തുചേരുന്ന കേന്ദ്രങ്ങളുമെല്ലാം സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയ്ക്ക് പുറത്ത് ആദ്യമായി സേനാമേധാവികളുടെ സംയുക്ത യോഗം ചേര്‍ന്നത് കൊച്ചിയിലായിരുന്നു. അതിനാല്‍ കൂടിയാണ് സുരക്ഷ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നത്. 2015 ല്‍ കൊച്ചി തീരത്ത് ഐഎന്‍എസ് വിക്രമാദിത്യയില്‍ വച്ചായിരുന്നു രാജ്യ തലസ്ഥാനത്തിന് പുറത്ത് ആദ്യമായി സേനാമേധാവികളുടെ സംയുക്ത യോഗം നടന്നത്. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഏതായാലും ഇപ്പോള്‍ ഗൗരവമുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്.
https://www.facebook.com/Malayalivartha






















