Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...

അഭിനന്ദൻ പിടിയിലാവും മുന്‍പ് രേഖകളും മാപ്പും നശിപ്പിച്ചു..ഇന്ത്യക്ക് ജയ് വിളി മുഴക്കി

28 FEBRUARY 2019 05:10 PM IST
മലയാളി വാര്‍ത്ത

സിംഹകുട്ടി വര്‍ധമാന്റെ മകൻ ഇന്ത്യയുടെ സിംഹക്കുട്ടി തന്നെ... മരണത്തെ മുഖാമുഖം കാണുമ്പോഴും പിറന്ന മണ്ണിനോടും മാതാപിതാക്കളോടുമുള്ള കൂറ് നിലനിർത്തി ധീരനായ ആ ജവാൻ . പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യക്ക് ജയ് വിളി മുഴക്കിയതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിയന്ത്രണ രേഖയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിമാനം തകര്‍ന്നതിന് പിന്നാലെ പാരച്യൂട്ടില്‍ ഇറങ്ങിയത്. ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. കൂട്ടത്തിലൊരാള്‍ ഇന്ത്യയെന്ന് മറുപടി നല്‍കി. ഇത് കേട്ട അഭിനന്ദൻ ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു.ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്തു.

തന്നെ പിന്തുടര്‍ന്ന യുവാക്കള്‍ക്ക് നേരെ തോക്കു ചൂണ്ടി അരകിലോമീറ്റളോളം ഓടിയ അഭിനന്ദന്‍ കുളത്തിലേക്ക് ചാടി രേഖകൾ നശിപ്പിക്കാൻ ശ്രമിച്ചു. കൈയ്യിലുണ്ടായിരുന്ന രേഖകളില്‍ ചിലത് വിഴുങ്ങാന്‍ ശ്രമിച്ചുവെന്നും ചിലത് വെള്ളത്തില്‍ മുക്കി നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഇതിന് ശേഷമാണ് സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുക്കുന്നതെന്ന് പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാന്‍റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പങ്കുവയ്ക്കുന്നുമില്ല. പാക്കിസ്ഥാനിൽ നിന്നു പുറത്തു വരുന്ന വിവിധ വിഡിയോ ദൃശ്യങ്ങളിൽ തെളിയുന്നത് അഭിനന്ദന്റെ പതറാത്ത മുഖവും ശബ്ദവും ആണ് .

മുറിവേറ്റിട്ടും ക്രൂരമായ പാക് സൈന്യത്തിനൊപ്പമാണ് താന്‍ എന്നറിഞ്ഞിട്ടും പതറാതെ ആത്മവിശ്വാസത്തോടെ വീര്യത്തോടെ സംസാരിച്ച അഭിനന്ദ് ഇന്ത്യയുടെ വീര പുത്രനായി മാറിക്കഴിഞ്ഞു..

രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ അഭിനാഥന്റെ മടങ്ങിവരവിനായി കാത്തിരിക്കുമ്പോള്‍ മകന്റെ ധീരതയക്ക് അഭിവാദ്യമര്‍പ്പിക്കുകയാണ് അഭിനന്ദ് വര്‍ധമാന്‍റെ പിതാവ് സിംഹക്കുട്ടി വര്‍ധമാന്‍.


കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് മുന്‍ മേധാവി എയര്‍ മാര്‍ഷല്‍ (റിട്ട) എസ് വര്‍ധമാൻ ആണ് അഭിനന്ദിന്റെ അച്ഛൻ. ദൈവത്തിന് നന്ദി പറയുന്നു, അഭി ജീവനോടെയുണ്ട്. മുറിവേറ്റിട്ടില്ല, മനസ് ചാഞ്ചല്യപ്പെടാതെ എത്ര ധീരമായാണ് അവന്‍ സംസാരിക്കുന്നത്. യഥാര്‍ത്ഥ സൈനികന്‍. ഞങ്ങള്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു.

നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം അവനുമേല്‍ ഉണ്ടല്ലോ , എല്ലാവരും സുരക്ഷിതമായ തിരിച്ച് വരവിനായി പ്രാര്‍ത്ഥിക്കുകയാണ്. അഭി ഉപദ്രവിക്കപ്പെടരുത് എന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു , ഉറച്ച മനസോടെയും ശരീരത്തോടെയും തിരിച്ച് വീട്ടിലെത്തണമെന്നാണ് പ്രാര്‍ത്ഥന. നിങ്ങള്‍ ഞങ്ങള്‍ക്കു നല്കുന്ന പിന്തുണയും ഊര്‍ജവുമാണ് ഞങ്ങളുടെ ശക്തി. അഭിനന്ദിനായി പ്രാര്‍ത്ഥിക്കുന്ന ഏവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

മിഗ് 21 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരില്‍ നിന്നുള്ള ചിത്രം പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. എന്നാല്‍ ഇത് ഇന്ത്യ വെടിവച്ചിട്ട പാക് പോര്‍ വിമാനമായ മിഗ് 16 ന്‍റേതാണെന്നതിന്‍റെ തെളിവാണ് പുറത്തുവരുന്നത്.

അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായതോടെ മറ്റൊരു സാമ്യത ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചയായിരിക്കുകയാണ്.

അഭിനന്ദന്റെ അച്ഛന്‍ സിംഹകുട്ടി വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയ സിനിമയിലെ കഥ മകന്റെ ജീവിതത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു. മണിരത്‌നം സിനിമയായ ‘കാട്രു വെളിയിടെ’ എന്ന സിനിമ പാക്കിസ്ഥാനില്‍ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യന്‍ വ്യോമസേന പൈലറ്റിന്റെ കഥ പറയുന്നതാണ്

2017 ല്‍ റിലീസ് ചെയ്ത ഈ സിനിമക്ക് വ്യോമസേനയുമായി ബന്ധപ്പെട്ട് വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് സിംഹകുട്ടി വര്‍ധമാന്‍ ആയിരുന്നു. കാര്‍ഗില്‍ യുദ്ധ പശ്ചാത്തലത്തില്‍ ആണ് ‘കാട്രു വെളിയിടെ’ സിനിമയായത് .സിനിമയില്‍ കാര്‍ത്തിയായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

സമാനമായ സാഹചര്യമാണ് ഇപ്പോള്‍ മകന്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതത്തില്‍ ഉണ്ടായത്. സിനിമയുടെ കഥയിലെ പോലെ പാക് സൈന്യത്തിന്റെ തടവില്‍ നിന്ന് അഭിനന്ദന്‍ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് രാജ്യം ഒന്നടങ്കം. ഒപ്പം അഭിനന്ദിന്റെ കുടുംബവും

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി  (10 minutes ago)

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക  (18 minutes ago)

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ.. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു  (46 minutes ago)

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം....  (1 hour ago)

സങ്കടക്കാഴ്ചയായി... വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു... വീട്ടുകാരെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ  (1 hour ago)

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. ...  (1 hour ago)

നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

കോന്നിയിൽ 64കാരന് നടന്നു പോകുന്നതിനിടെ സൂര്യാഘാതമേറ്റു...  (2 hours ago)

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (2 hours ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (2 hours ago)

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (6 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (6 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (6 hours ago)

Malayali Vartha Recommends