അഭ്യൂഹങ്ങള്‍ക്ക് വിരാമം; ലോക്സഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ലോക്സഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹമെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉന്നയിക്കുന്നതില്‍ അറോറ അതൃപ്തി രേഖപ്പെടുത്തി. വോട്ടിംഗ് മെഷീനുകള്‍ ഫുട്ബോളായി മാറിയെന്നും ഫലത്തിനനുസരിച്ച് വോട്ടിംഗ് മെഷീനെതിരേ ആരോപണങ്ങള്‍ ഉയരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് ഉദാഹരണമായി 2014 ലോക്സഭാ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ രാജ്യത്തിനകത്തുള്ള സ്വത്തുക്കള്‍ക്ക് പുറമേ വിദേശത്തുള്ള വസ്തുവകകളുടെ വിശദാംശങ്ങളും പുറത്തുവിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന് മുന്നറിയിപ്പ് നല്കി.
മേയ് മാസത്തോടെ 16-ാം ലോക്സഭയുടെ കാലാവധി അവസാനിക്കും. ഇതിനു മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് നേരത്തെയുള്ള വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ മാര്‍ച്ച് ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























