ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിച്ച് ചിനൂക് ഹെലികോപ്റ്ററുകള്‍, മണിക്കൂറില്‍ 302 കിലോമീറ്ററാണ് പരമാവധി വേഗം

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിച്ച് ചിനൂക് ഹെലികോപ്റ്ററുകള്‍. അമേരിക്കന്‍ നിര്‍മിത അത്യാധുനിക സംവിധാനങ്ങളുള്ള ചിനൂക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങില്‍ വ്യോമസേന മേധാവി ബി.എസ് ധനോ ഹെലികോപ്ടറുകള്‍ അവതരിപ്പിക്കും. നാല് ഹെലികോപ്റ്ററുകളാണ് ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. 15 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ അമേരിക്കയുമായി കരാറൊപ്പിട്ടത്.
ചിനൂക് ഹെലികോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. മണിക്കൂറില്‍ 302 കിലോമീറ്ററാണ് പരമാവധി വേഗം. 23,000 കിലോ സാധനങ്ങളും വഹിച്ചുകൊണ്ട് പറക്കാനും ചിനൂക് ഹെലികോപ്റ്ററിനാകും. 6100 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനും സാധിക്കും. 33 മുതല്‍ 35 വരെ സൈനികരെയും വഹിക്കാനാവും.
യുഎസ്, ഓസ്‌ട്രേലിയ, അര്‍ജന്റീന, ഇറാന്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങി 18 രാജ്യങ്ങള്‍ ചിനൂക് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്. ടാങ്കുകളടക്കമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. വ്യോമസേനയുടെ ശേഷി വന്‍ തോതില്‍ കൂട്ടാന്‍ ചിനൂകിനു കഴിയുമെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha





















