ഇന്ത്യയ്ക്ക് കരുത്താകാന്‍ ചിനൂക്; ലോകത്തെ ഏറ്റവും കരുത്തേറിയ ലിഫ്റ്റ് ഹെലികോപ്റ്റര്‍ ചിനൂക് വ്യോമസേനയുടെ ഭാഗമാകുമ്പോള്‍ അത് ഇന്ത്യയ്ക്ക് കരുത്താകും

ലോകത്തെ ഏറ്റവും കരുത്തേറിയ ലിഫ്റ്റ് ഹെലികോപ്റ്റര്‍ ചിനൂക് വ്യോമസേനയുടെ ഭാഗമാകുമ്പോള്‍ അത് ഇന്ത്യയ്ക്ക് കരുത്താകും. ലോകത്തിലെ ഏറ്റവും കരുത്തേറിയ ലിഫ്റ്റ് ഹെലികോപ്റ്റര്‍ ചിനൂക് ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ അധ്യായമായിരിക്കും. നാല് അത്യാധുനിക ചിനൂക് ഹെലികോപ്റ്ററുകളാണ് ഇന്ന് വ്യോമസേനയുടെ ഭാഗമാകുന്നത്. സിഎച്ച്47എഫ്(1) വിഭാഗത്തില്‍ പെട്ട ഹെലികോപ്റ്ററുകള്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയാണ് വ്യോമസേനക്ക് കൈമാറുന്നത്.
ചണ്ഡീഗഡിലെ വ്യോമതാവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പങ്കെടുക്കും. അമേരിക്കന്‍ കമ്പനിയായ ബോയിങില്‍ നിന്ന് 15 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതില്‍ ആദ്യ നാലെണ്ണമാണ് ഇന്ന് ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. ഗുജറാത്തിലെ വ്യോമസേന താവളത്തില്‍ എത്തിച്ച ചിനൂക് പരീക്ഷണ പറക്കലുകള്‍ക്ക് ശേഷമാണ് സേനയുടെ ഭാഗമാക്കുന്നത്. കപ്പലില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കും അവിടെ നിന്ന് ചണ്ഡീഗഡിലേക്കും എത്തിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്. അഫ്ഗാന്‍,ഇറാഖ്,വിയറ്റ്‌നാം യുദ്ധങ്ങളില്‍ യുഎസ് സേനയ്ക്ക് കരുത്ത് പകര്‍ന്നത് ചിനൂക് വിമാനങ്ങളാണ്.
വാഹനങ്ങളെത്താത്ത ദുര്‍ഘടമായ ഇടങ്ങളിലേക്ക് സേനയ്ക്കാവശ്യമായ ആയുധങ്ങള്‍,യന്ത്രങ്ങള്‍ എന്നിവ എത്തിക്കാന്‍ ചിനൂകിനു കഴിയും. യുദ്ധസ്ഥലങ്ങളിലേക്ക് വളരെ പെട്ടെന്ന് വളരെ കൂടുതല്‍ സേനയെ എത്തിക്കാനും ചിനൂകിനു സാധിക്കും. ചിനൂക് ചി എച്ച്എഫ് ഹെലികോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. 9.6 ടണ്‍ സാമഗ്രികള്‍ വഹിക്കാനുള്ള ശേഷി ചിനൂകിനുണ്ട്. എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 10886 കിലോഗ്രാം ഭാരം വഹിക്കാന്‍ ചിനൂകിന് കഴിയും. 3529 കിലോവാട്ട് വീതമുള്ള രണ്ട് ടര്‍ബോ ഷാഫ്റ്റ് എന്‍ജിനുകളാണ് ഹെലികോപ്റ്ററിന് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 315 കിലോമീറ്ററാണ് പരമാവധി വേഗം.6100 അടി ഉയരത്തില്‍ പറക്കാന്‍ സാധിക്കും.പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നാകും ചിനൂക് എത്തുക.
https://www.facebook.com/Malayalivartha





















