എല്ലാവര്‍ക്കും 6000 രൂപയുമായി രാഹുല്‍; ദരിദ്രര്‍ക്ക് പ്രതിമാസം 6000 മുതല്‍ 12,000 രൂപവരെ മിനിമം വരുമാനം, വന്‍ വാഗ്ദ്ധാനവുമായി രാഹുല്‍ ഗാന്ധി

ദരിദ്രര്‍ക്ക് പ്രതിമാസം 6000 മുതല്‍ 12,000 രൂപവരെ മിനിമം വരുമാനം, വന്‍ വാഗ്ദ്ധാനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നല്‍കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. രാജ്യത്തെ ഇരുപത് ശതമാനം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും
. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് കാര്യ സമിതി യോഗത്തിന് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇടതു പക്ഷത്തിനെതിരെ മല്‍സരിക്കരുതെന്ന് അഭിപ്രായം നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. അതേ സമയം രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്നാവശ്യം കേരളത്തിലെ നേതാക്കള്‍ ശക്തമായി ഉന്നയിക്കുകയാണ് എന്നാല്‍, ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി സി ചാക്കോ ഉള്‍പ്പടെയുള്ള നേതാക്കള്‍ അതൃപ്തി പരസ്യമായിത്തന്നെ പറയുന്നു. ഇതിനിടെ, കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥിപ്പട്ടികയിലും വയനാടും വടകരയും ഉള്‍പ്പെട്ടില്ല.
ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തന്നെ നേതൃത്വത്തില്‍ ചേരുന്ന കേന്ദ്ര തെര!ഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രണ്ട് കാര്യങ്ങള്‍ക്കാണ് വ്യക്തത വരേണ്ടത്. ഒന്ന് രാഹുല്‍ അമേഠിയെക്കൂടാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുമോ? മത്സരിക്കുമെങ്കില്‍ അത് വയനാടാകുമോ?
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ ഉടനെ പ്രതികരിക്കാതിരുന്ന ബിജെപി ദേശീയനേതൃത്വം പിന്നീട് ശക്തമായി ആഞ്ഞടിച്ചു. അമേഠിയില്‍ എതിരാളിയായ സ്മൃതി ഇറാനിയെ രാഹുല്‍ ഭയന്നോടി എന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാല്‍ രാഹുല്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഹൈക്കമാന്റിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. തമിഴ്!നാട്, കര്‍ണാടക പിസിസികള്‍ രാഹുല്‍ അവരവരുടെ സംസ്ഥാനങ്ങളില്‍ വന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കെപിസിസി വയനാട് സീറ്റില്‍ത്തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വച്ചത്. 'അമേഠിയാണ് രാഹുലിന്റെ കര്‍മഭൂമി. കെപിസിസിയുടെ ആവശ്യവും രാഹുല്‍ പരിഗണിക്കും.', എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്. ഇതിന് മുമ്പും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഈ ആവശ്യം രാഹുലിന് മുന്നില്‍ വച്ചിരുന്നു. തമാശയെന്ന നിലയിലാണ് ആദ്യം ഈ ആവശ്യം പറഞ്ഞതെങ്കിലും അന്ന് ഗൗരവത്തോടെയാണ് രാഹുല്‍ മറുപടി പറഞ്ഞത്. 'പ്രധാനപ്പെട്ട സീറ്റാണ് വയനാട് എന്നറിയാമെന്നും, എന്നാലിപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് ഫോക്കസ് മാറ്റാനാകില്ലെന്നു'മായിരുന്നു രാഹുലിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha





















