വയനാട് ഉത്തരമില്ലാതെ രാഹുല്‍; വയനാട്ടില്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം ചിരിയിലൊതുക്കി രാഹുല്‍ ഗാന്ധി

വയനാട്ടില്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം ചിരിയിലൊതുക്കി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ചാണ്ടി രാവിലെ പറഞ്ഞു. സംസ്ഥാനം ഒന്നടങ്കമാണ് രാഹുലിനോട് വയനാട്ടില്‍ മല്‍സരിക്കാന്‍ ആവശ്യപ്പെട്ടത്. തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ സ്ഥാര്‍ഥിനിര്‍ണയത്തില്‍ഗ്രൂപ്പ് അതിപ്രസരമുണ്ടായെന്ന പി.സി.ചാക്കോയുടെ ആരോപണത്തോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല. വയനാട്ടില്‍ സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമേല്‍ സമ്മര്‍ദമേറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിനുവേണ്ടി മുതിര്‍ന്ന നേതാക്കള്‍ രാഹുലുമായി ചര്‍ച്ച നടത്തി. രാഹുലിന്റെ സ്ഥാനാര്‍തിത്വം കേരളത്തിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരാന്‍ സഹായിക്കുമെന്ന് നേതാക്കള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായും ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടായി. അമേഠിയിലും വയനാട്ടിലും രാഹുല്‍ ജയിച്ചാല്‍ അമേഠി രാജിവച്ച് അവിടെ പ്രിയങ്കയെ മല്‍സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അതേസമയം ഇടതു മുന്നണിയെ കൂടുതല്‍ അകറ്റാനെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഉപകരിക്കൂ എന്ന് മറ്റു ചില നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിച്ചു. എന്നാല്‍ ദേശീയ തലത്തില്‍ ഇടതിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് മറുവാദം. രാഹുലിനെ നേരിടാന്‍ സ്മൃതി ഇറാനിയെ ബിജെപി വയനാട്ടില്‍ ഇറക്കുമെന്ന സൂചനയുമുണ്ട്. അത് ബിജെപിക്ക് കേരളത്തില്‍ കൂടുതല്‍ ഇടമുണ്ടാക്കിക്കൊടുക്കുമെമെന്ന് രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.
https://www.facebook.com/Malayalivartha





















